മുഹമ്മദ് അൽ ഈസ
മക്ക: വര്‍ഷത്തെ അറഫ ദിനത്തില്‍ നമിറ മസ്ജിദില്‍ പ്രഭാഷണത്തിനും പ്രാര്‍ത്ഥനയ്ക്കുമായി മുഹമ്മദ് അല്‍ ഈസ നേതൃത്വം നല്‍കും. അല്‍-ഇസ 2016-ല്‍ മുസ്ലിം വേള്‍ഡ് ലീഗിന്റെ സെക്രട്ടറി ജനറലായി നിയമിതനായി. ഇസ്ലാമിക നിയമശാസ്ത്രത്തില്‍ ബിരുദവും ജുഡീഷ്യല്‍ പഠനങ്ങളില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
പരാതി വിഭാഗം ബോര്‍ഡിന്റെ വൈസ് പ്രസിഡന്റ്, 2009 മുതല്‍ 2015 വരെ നീതിന്യായ മന്ത്രി, സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ തലവന്‍, റോയല്‍ കോര്‍ട്ട് ഗ്ളോബല്‍ ഉപദേശകന്‍ എന്നീ നിലകളില്‍ അല്‍-ഇസ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
2016 ഡിസംബറില്‍ കൗണ്‍സില്‍ ഓഫ് സീനിയര്‍ സ്‌കോളേഴ്സ് അംഗമായും അദ്ദേഹം നിയമിതനായി. 2017-ന്റെ തുടക്കത്തില്‍ കിംഗ് സല്‍മാന്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് സൂപ്പര്‍ വൈസറായും 2019-ല്‍ അസോസിയേഷന്‍ ഓഫ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് പ്രസിഡന്റായും നിയമിതനായി.
മുസ്ലിം വേള്‍ഡ് ലീഗിന്റെ സുപ്രീം കൗണ്‍സിലിനെ പ്രതിനിധീകരിച്ച് എല്ലാ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള 70 ഇസ്ലാമിക വ്യക്തികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് അദ്ദേഹം മുസ്ലിം വേള്‍ഡ് ലീഗിന്റെ സെക്രട്ടറിയേറ്റ് ഏറ്റെടുത്തത്.
Content Highlights: Day of Arafah


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..