.jpg?$p=430c1f1&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം |Photo: PTI
മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗത്തിന് കീഴില്‍ റമദാനില്‍ ഉംറ യാത്ര സംഘടിപ്പിക്കുന്നു. തീര്‍ഥാടകര്‍ക്കുള്ള രജിസ്ട്രേഷന് ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്. മാര്‍ച്ച് 31 ന് ബഹ്റൈനില്‍ പുറപ്പെട്ട് ഏപ്രില്‍ 8 ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീരിച്ചിരിക്കുന്നത്. പുണ്യകര്‍മങ്ങള്‍ക്ക് റമദാനില്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതിനാല്‍ ഉംറ യാത്രക്ക് വിശ്വാസികള്‍ വലിയ താല്പര്യം കാണിക്കാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് റമദാനില്‍ ഉംറ ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കായി ദാറുല്‍ ഈമാന്‍ കേരള വിഭാഗം അവസരമൊരുക്കുന്നത്.
ഉംറക്ക് മുമ്പും യാത്രയിലും പഠന ക്ലാസുകള്‍, മക്കയിലെയും മദീനയിലെയും ഹറമുകളില്‍ ജുമുഅ നമസ്കാരം നിര്‍വഹിക്കാനുള്ള അവസരം, ചരിത്ര സ്ഥലങ്ങളുടെ സന്ദര്‍ശനം, പരിചയ സമ്പന്നരായ നേതൃത്വം തുടങ്ങിയവ തീര്‍ഥാടകര്‍ക്ക് ലഭ്യമാകും.
താല്പ്യര്യമുള്ളവര് ആവശ്യമായ രേഖകളായ ഏഴ് മാസം വിസ കാലാവധിയുള്ള പാസ്പോര്‍ട്ട് കോപ്പി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (ബാക്ക് ഗ്രൗണ്ട് വെള്ള ), കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുമായി 39861386,35573996 നമ്പറില്‍ ബന്ധപെടാവുന്നതാണെന്ന് ദാറുല്‍ ഈമാന്‍ കേരള വിഭാഗം ഹജ്ജ്- ഉംറ സെല്‍ കണ്‍വീനര്‍ ജാസിര്‍ പി. പി അറിയിച്ചു.
Content Highlights: Darul Iman organizes Umrah pilgrimage during Ramadan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..