ഫ്രാൻസിസ് അഗസ്റ്റിൻ
ദമ്മാം: ദമ്മാം കിംഗ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ട കൊല്ലം ഇരവിപുരം തെക്കുംഭാഗം സ്വദേശി ഫ്രാൻസിസ് അഗസ്റ്റിൻ്റെ (54) മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ ഇരവിപുരം സെൻ്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു. ജുബൈൽ ആസ്ഥാനമായ സ്വകാര്യ കോൺട്രാക്ടിങ്ങ് കമ്പനിയിൽ ദമ്മാമിൽ സൈറ്റ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഞായറാഴ്ച ദേഹാസ്ഥാസ്ത്യത്തെത്തുടർന്ന് ദമ്മാം കിംഗ് ഫഹദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.
ഫ്രാൻസിറ്റയാണ് ഭാര്യ. അഗസ്റ്റിൻ പിതാവും സിസിലി മാതാവുമാണ്. അമൽ,ആൻസി എന്നിവർ മക്കളാണ്.
ഭാര്യയും മക്കളും സന്ദർശക വിസയിൽ ദമാമിൽ ജൂൺ ആദ്യവാരം എത്തേണ്ടതായിരുന്നു. ഭാര്യയെയും മക്കളെയും സ്വീകരിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഫ്രാൻസിസിൻ്റെ മരണം. ദമ്മാമിൽ തന്നെ ജോലി ചെയ്യുന്ന സഹോദരി പുത്രൻ ബോസ്കോ വ്യാഴാഴ്ച രാത്രി ദമ്മാമിൽ നിന്ന് പോയ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ മൃതദേഹത്തെ അനുഗമിച്ചു. നിയമ നടപടികൾ പൂർത്തിയാക്കാൻ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടും അൽകോബാർ കെഎംസിസി പ്രസിഡണ്ട് ഇക്ബാൽ ആനമങ്ങാടും രംഗത്തുണ്ടായിരുന്നു.
Content Highlights: Dammam news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..