ഹമീദ് വടകര (പ്രസിഡൻ്റ്), മുജീബ് കൊളത്തൂർ (ജനറൽ സെക്രട്ടറി) അസ്‌ലം കൊളക്കോടൻ (ട്രഷറർ) ഫൈസൽ ഇരിക്കൂർ (ഓർഗനൈസിങ് സെക്രട്ടറി)
ദമ്മാം: സൗദി കെ.എം.സി.സി ദേശീയ അംഗത്വ കാമ്പയിൻ അടിസ്ഥാനത്തിൽ ദമ്മാമിലെ വിവിധ ഏരിയാ കമ്മിറ്റികളുടെ പ്രതിനിധികളായ ജനറൽ കൗൺസിൽ അംഗങ്ങളിൽ നിന്നും കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു . കെഎംസിസി ഓഫീസിൽ വെച്ചു സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ബഷീർ ബാഖവിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം കിഴക്കൻ പ്രവിശ്യ കെഎംസിസി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉത്ഘാടനം ചെയ്തു.
ഫൈസൽ ഇരിക്കൂർ പ്രവർത്തന റിപ്പോർട്ടും അസ്‌ലം കൊളക്കോടൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കിഴക്കൻ പ്രാവിശ്യ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ, മാലിക് മഖ്‌ബൂൽ, സിപി ഷെരീഫ്, ഖാദർ മാസ്റ്റർ,ഇഖ്‌ബാൽ ആനമങ്ങാട്, ഹുസൈൻ കെപി,അസീസ് എരുവാട്ടി,അമീൻ തിരുവനന്തപുരം, ഫൈസൽ കൊടുമ, സുധീർ പുനയം, ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അഷ്‌റഫ് അശ്‌റഫിയുടെ ഖിറാഅത്ത് നടത്തി. മുജീബ് കൊളത്തൂർ സ്വാഗതവും ഷിറാഫ് മൂലാട് നന്ദിയും പറഞ്ഞു.
2022 - 24 വർഷത്തേക്കുള്ള ദമ്മാം കെഎംസിസി യുടെ പുതിയ ഭാരവാഹികളായി, ഹമീദ് വടകര (പ്രസിഡന്റ്) അഷ്‌റഫ് ആളത്ത് (സീനിയർ വൈസ് പ്രസിഡന്റ്) ഖാദർ അണങ്കൂർ, ഷിറാഫ് മൂലാട്, സലാം മുയ്യം, സൈനുൽ ആബിദീൻ വണ്ടിപ്പെരിയാർ (വൈസ് പ്രസിഡന്റുമാർ), മുജീബ് കൊളത്തൂർ (ജനറൽ സെക്രട്ടറി ), ഫൈസൽ ഇരിക്കൂർ (ഓർഗനൈസിങ് സെക്രട്ടറി), മഹമൂദ് പൂക്കാട്, അഫ്സൽ വടക്കേക്കാട് , അബ്ദുൽ റഹ്‌മാൻ പൊന്മുണ്ടം, സലാഹുദ്ധീൻ വേങ്ങര, ഷിബിലി ആലിക്കൽ (സെക്രട്ടറിമാർ), അസ്‌ലം കൊളക്കോടൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ബഷീർ ബാഖവി (ഉപദേശക സമിതി ചെയർമാൻ), ജൗഹർ കുനിയിൽ (വൈസ് ചെയർമാൻ), ഖാദർ ചെങ്കള, മുഹമ്മദ് കുട്ടി കോഡൂർ, മാലിക് മഖ്ബൂൽ, റഹ്‌മാൻ കാരയാട്,അമീറലി കൊയ്‌ലാണ്ടി, ആഷിഖ് കൊല്ലം, നാസർ അണ്ടോണ, ഷെബീർ തേഞ്ഞിപ്പലം ( ഉപദേശക സമിതി അംഗങ്ങൾ), വിവിധ വിങ്ങുകളുടെ ചുമതലക്കാരായി മുഹമ്മദ് കരിങ്കപ്പാറ, ബൈജു കുട്ടനാട്, അയ്യൂബ് പള്ളിയാളി (വെൽഫെയർ), വി പി ഷബീർ രാമനാട്ടുകര, അറഫാത്ത് ശംനാട്, അബ്ദുൽ റഹ്‌മാൻ കെവി, ആലിക്കുട്ടി താനൂർ (സുരക്ഷാ സ്കീം ), അബ്ദുൽ റഹ്‌മാൻ പൂനൂർ, നൗഷാദ് കുനിയിൽ, ഷബീറലി അമ്പാടത്ത് (എഡ്യൂക്കേഷൻ), അൻവർ പരിച്ചിക്കട, ബാസിത് പട്ടാമ്പി (മീഡിയ), നൗഫൽ കൊയിലാണ്ടി, നിസാർ വടക്കുമ്പാത്ത്, റിയാസ് വണ്ടൂർ (ആർട്സ് &സ്പോർട്സ്), സാദിഖ് ഖാദർ എറണാകുളം ,ഷറഫു വയനാട്, കരീം പിസി
(ഫാമിലി കോർഡിനേഷൻ), നൗഷാദ് ദാരിമി, ഉമ്മർ ഫൈസലിയ, ഹനീഫ നാബിയ (സാംസ്കാരികം), ഷൗക്കത്ത് അടിവാരം,ഷെരീഫ് പാറപ്പുറത്ത് (മെഡിക്കൽ) എന്നിവരെയും തെരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..