ഐസിസി ദഅവാ വിഭാഗം തലവൻ ശൈഖ് മുഹമ്മദ് അൽ ഉവൈ ശ്ശിസ്സ്
ദമാം: വിശുദ്ധ റമദാന്‍ ദിനങ്ങളില്‍ വിശ്വാസികള്‍ക്ക് വിജ്ഞാന വിരുന്നുമായി ദമ്മാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സഹകരണത്തോടെ ഐസിസി മലയാള വിഭാഗം ഒരുക്കങ്ങള്‍ ആരംഭിച്ചു.
റമദാന്‍ ഒന്നു മുതല്‍ 29 വരെയുള്ള ദിനങ്ങളില്‍ വൈകീട്ട് 5 മണിമുതല്‍ 6 മണിവരെ മലയാള വിഭാഗം മേധാവി ശൈഖ് അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനിയുടെ പ്രഭാഷണം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ സജ്ജമാക്കിയിട്ടുണ്ടെന്ന് ഐസിസി ദഅവാ വിഭാഗം തലവന്‍ ശൈഖ് മുഹമ്മദ് അല്‍ ഉവൈ ശ്ശിസ്സ് മലയാള വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാല്‍ അബ്ദുല്ല അല്‍ മദീനി എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
വൃതാനുഷ്ടാനം പ്രവാചകചര്യയിലൂടെ, സഹാബി ചരിത്രങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളെ അധികരിച്ച് ദിനേന പ്രഭാഷണം നടക്കും. ഓണ്‍ലൈന്‍ വഴി വിജ്ഞാന വേദിക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് https://tinyurl.com/yckthuru എന്ന സൂം ലിങ്ക് വഴി പഠന ക്ലാസുകളില്‍ പ്രവേശിക്കാം.
ഏപ്രില്‍ 15, 22 വാരാന്ത്യ ദിനങ്ങളില്‍ സീക്കോക്ക് സമീപമുള്ള ഐസിസി ഓഡിറ്റോറിയത്തിലെ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നിശാ പഠന ക്യാമ്പില്‍ സ്ത്രീകള്‍ക്കടക്കം പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സഹകരണത്തോടെ പ്രശ്‌നോത്തരി മത്സരങ്ങള്‍, പുസ്തക വിതരണം തുടങ്ങി വിവിധ പരിപാടികള്‍ റമദാന്‍ ദിനങ്ങളില്‍ നടക്കും.
Content Highlights: Dammam Islamic Cultural Center during the holy month of Ramadan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..