ദമ്മാം: മതവിദ്യാഭ്യാസ രംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിട്ട സൗദി മതകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഇസ്ലാമിക്ക് കള്‍ച്ചറല്‍ സെന്റര്‍ മലയാള വിഭാഗത്തിന്റെയും ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിന്റെയും സഹകരണത്തോടെ സൗദിയിലെ ആദ്യ പ്രവാസി സംവിധാനമായി പ്രവര്‍ത്തനം ആരംഭിച്ച ഐ.സി.സി മദ്രസ്സ 2021-22 അക്കാദമിക വര്‍ഷത്തിലേക്കുള്ള പ്രവേശനത്തിനു അപേക്ഷകള്‍ സ്വീകരിച്ചു വരുന്നതായി ഐ.സി.സി മലയാള വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ മദീനി അറിയിച്ചു.
ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പതിനാറ് ഡിവിഷനുകളിലായി മുന്നൂറോളം വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികള്‍ നിലവില്‍ ഇവിടെ പഠനം നടത്തുന്നുണ്ട്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസുകളിലായി വനിതകള്‍അടക്കം പതിനാറോളം അധ്യാപകര്‍ മലയാള വിഭാഗം പ്രബോധകന്‍ അബ്ദുല്‍ ജബ്ബാര്‍ അബ്ദുള്ള മദീനിയുടെ നേതൃത്വത്തില്‍ ഇവിടെ സേവനം അനുഷ്ടിക്കുന്നുണ്ട്
ഖുര്‍ആന് അര്‍ത്ഥം സഹിതം പാരായണം,മന:പാഠം ,ഹദീസ് പഠനം,വിശ്വാസം, ഇസ്ലാമിക കര്‍മ്മം, അദ്ക്കാറുകള്‍ ,ഇസ്ലാമിക ചരിത്രം ,സ്വഭാവ പഠനം,വ്യാകരണം,അറബി ഭാഷ തുടങ്ങിയ വിശാലമായ സിലബസ് ആണ് നിലവിലുള്ളത് . വെള്ളി ശനി ദിവസങ്ങളില്‍ ക്ലാസുകള്‍ നടക്കും
ക്ലാസ്സ് ടെസ്റ്റുകള്‍,അര്‍ദ്ധവാര്‍ഷിക,വാര്‍ഷിക പരീക്ഷകള്‍,എന്നീ നിലകളില്‍കുട്ടികളുടെ വൈജ്ഞാനിക നിലവാരം പരിശോധിച്ചു വരുന്നു.പാഠ്യ പദ്ധതിക്ക് പുറമേ കുട്ടികളുടെ ശാരീരികവും,മാനസികവുമായ ഉണര്‍വിനു സാഹിത്യ സമാജം ,കലാകായിക മത്സരങ്ങള്‍എന്നിവയും നടന്നു വരുന്നു. വിവിധ വിഷയങ്ങളിലെ പ്രഗല്ഭാന്മാരുടെ സഹകരണത്തോടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള ബോധവല്‍കരണ ക്ലാസുകള്‍എന്നിവ ഈ മദ്രസ്സയുടെ പ്രത്യേകതയാണ് .
പ്രവേശനത്തിനുള്ള അപേക്ഷാകള്‍ക്ക് ദമ്മാം ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിലും ഐ.സി.സി മദ്രസയിലും ബന്ധപ്പെടാം .2021 ജൂലായ് ഒന്നിന് അഞ്ച് വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് മദ്രസയില്‍ പ്രവേശനം നേടാം.കൂടുതല്‍വിവരങ്ങള്‍ക്ക് ദമ്മാം ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിലും ഐ.സി.സി മദ്രസയിലുമായി, 0506995447, 0591454141,0507904018
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..