.
ദമ്മാം: മതവിദ്യാഭ്യാസ രംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിട്ട സൗദി മതകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഇസ്ലാമിക്ക് കള്‍ച്ചറല്‍ സെന്റര്‍ മലയാള വിഭാഗത്തിന്റെയും ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെയും സഹകരണത്തോടെ
പ്രവിശ്യയിലെ ആദ്യ പ്രവാസി സംവിധാനമായ പ്രവര്‍ത്തനം ആരംഭിച്ച ഐ.സി.സി മദ്രസ്സ 2022-23 അക്കാദമിക വര്‍ഷത്തിലേക്കുള്ള പ്രവേശനത്തിനു അപേക്ഷകള്‍ സ്വീകരിച്ചു വരുന്നതായി ഐ.സി.സി മലയാള വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ മദീനി അറിയിച്ചു.
ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പതിനാറ് ഡിവിഷനുകളിലായി മുന്നൂറോളം വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികള്‍ നിലവില്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസുകളിലായി വനിതകളടക്കം പതിനാറോളം അധ്യാപകര്‍ മലയാള വിഭാഗം പ്രബോധകന്‍ അബ്ദുല്‍ ജബ്ബാര്‍ അബ്ദുള്ള മദീനിയുടെ നേതൃത്വത്തില്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ മുതല്‍ വൈകീട്ട് വരെ ക്ലാസുകള്‍ നടക്കും
ക്ലാസ്സ് ടെസ്റ്റുകള്‍, അര്‍ദ്ധവാര്‍ഷിക, വാര്‍ഷിക പരീക്ഷകള്‍ എന്നീ നിലകളില്‍ കുട്ടികളുടെ വൈജ്ഞാനിക നിലവാരം പരിശോധിച്ച് വരുന്നു. പാഠ്യപദ്ധതിക്ക് പുറമേ കുട്ടികളുടെ ശാരീരികവും, മാനസികവുമായ ഉണര്‍വിനു സാഹിത്യ സമാജം, കലാകായിക മത്സരങ്ങള്‍ എന്നിവയും നടന്നു വരുന്നു. വിവിധ വിഷയങ്ങളിലെ പ്രഗത്ഭന്മാരുടെ സഹകരണത്തോടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള ബോധവത്കരണ ക്ലാസുകള്‍ എന്നിവ ഈ മദ്രസ്സയുടെ പ്രത്യേകതയാണ്.
2022-23 മദ്രസ പ്രവേശന അപേക്ഷാ ഫോം വിതരണോദ്ഘാടനം
അബ്ദുല്‍ ഖാദര്‍ കൊടുങ്ങല്ലൂരിന് നല്‍കി അബ്ദുന്നാസര്‍ കരൂപടന്ന നിര്‍വഹിച്ചു.
പ്രവേശനത്തിനുള്ള അപേക്ഷകള്‍ക്ക് ശനിയാഴ്ചകളില്‍ സീക്കോയിലുള്ള ഐ.സി.സി മദ്രസയിലും അല്ലാത്ത ദിവസങ്ങളില്‍ ദമ്മാം ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിലും
ബന്ധപ്പെടാം. 2022 ജൂലായ് ഒന്നിന് അഞ്ച് വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് മദ്രസയില്‍ പ്രവേശനം നേടാം.
കൂടുതല്‍വിവരങ്ങള്‍ക്ക് : 0506995447, 0591454141, 0507904018
Content Highlights: Dammam ICC. Admission
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..