ആലുവ മാറമ്പിള്ളി എംഇഎസ് കോളജ് എംഎസ്എഫ്, സിഎച്ച് ഉയരെ ഫൗണ്ടേഷന് ദമ്മാം എറണാകുളം ജില്ലാ കെഎംസിസി നൽകുന്ന പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ മുസ്ലീം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ സ്വീകരിക്കുന്നു
ദമാം: ദമാം എറണാകുളം ജില്ലാ കെ.എം.സി.സി. നാട്ടില്‍ നടത്തി വരുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലുവ മാറമ്പിള്ളി എം.ഈ.എസ് കോളേജ് എംഎസ്എഫ് യൂണിറ്റിന്റെ ആഭ്യമുഖ്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കായി രൂപീകരിച്ച സിഎച്ച് ഉയരെ ഫൗണ്ടേഷന് പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങള്‍ കൈമാറി. ഗ്ലോബല്‍ കെഎംസിസി എറണാകുളം ജില്ലാ രക്ഷാധികാരി മുസ്തഫാ കമാല്‍ കോതമംഗലം ഉപകരങ്ങള്‍ മുസ്ലീം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി.
സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തങ്ങളിലൂടെ ജനമനസുകളില്‍ കയറിയ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് പ്രവാസ ലോകത്തെ കെഎംസിസി പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് മുഈനലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ജീവകാരുണ്യ മേഖലയില്‍ പഠനത്തോടൊപ്പം സേവനം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കെഎംസിസി നല്‍കുന്ന പിന്തുണ സ്തുത്യര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദമ്മാം എറണാകുളം ജില്ലാ കെഎംസിസി സെക്രട്ടറി മുഹമ്മദ് ഷാ മൂളാട്ട്, മുസ്ലീം ലീഗ് നേതാക്കളായ എന്‍വിസി അഹമദ്, കെ.കെ. ഷാജഹാന്‍, വനിതാ ലീഗ് ജില്ലാ ട്രഷററും വാഴക്കുളം ബ്ലോക്ക് പഞ്ചായാത്തംഗവുമായ ഷാജിദ നൌഷാദ്, എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി നവാസ് കുഴിവേലിപ്പടി, ജില്ലാ സെക്രട്ടറി ബാസിത്, ഇബ്രാഹിം ബിലാല്‍, കുന്നത്ത്‌നാട് മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് മിഥ്‌ലാജ്, കുന്നത്തുനാട് കമണ്ഡലം ജനറല്‍ സെക്രട്ടറി അനസ് ചേരുംമൂടന്‍, നാസിം എംഇഎസ് കോളേജ് യൂണിറ്റ് പ്രസിഡന്റ് സവാദ്, സെക്രട്ടറി അസ്ലം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..