ദമ്മാം: പാലത്തായി പീഡന കേസില്‍ അധ്യാപകനും ബി ജെ പി നേതാവുമായ പ്രതി പത്മരാജന് ജാമ്യം ലഭിച്ചത് പിണറായി സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥമൂലമാണെന്ന് വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം ദമ്മാം കേരള ഘടകം അഭിപ്രായപ്പെട്ടു.
പത്മരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പോക്‌സോ നിയമം ഒഴിവാക്കിയത് നിയമോപദേശം മറികടന്നാണെന്നുള്ള മാധ്യമവാര്‍ത്ത ഏറെ ഞെട്ടലുളവാക്കുന്നു. നിയമോപദേശത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പോക്സോയോ മറ്റ് വകുപ്പുകളോ ചുമത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു. എന്നാല്‍, കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ ശക്തമായ പ്രതിഷേധം അലയടിച്ചതോടെ റിമാന്റ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തി കുറ്റപത്രം തയാറാക്കുകയും പ്രതിക്ക് ജാമ്യം കിട്ടാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തത്.
നിയമം കയ്യാളുന്ന പോലീസും മൗനം പൂണ്ടിരിക്കുന്ന ഭരണകര്‍ത്താക്കളും നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ദുര്‍ബ്ബലമായ കുറ്റപത്രവും പ്രതിക്ക് അനുവദിച്ച ജാമ്യവും. മനുഷ്യത്വം മരവിച്ച ഇത്തരം സംവിധാനങ്ങള്‍ക്കെതിരെ കേരളം ഒറ്റകെട്ടായി ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും; ബാല്യത്തില്‍ തന്നെ ചവിട്ടിയരക്കപ്പെട്ട ആ കുരുന്നിന് നീതി ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. ഓണ്‍ലൈന്‍ യോഗത്തില്‍ ദമ്മാം വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് സാജിദ നമീര്‍, സെക്രട്ടറി ഉനൈസ അമീര്‍, ശബാന ഹനീഫ് സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..