ബഷീറിനുള്ള വിമാന ടിക്കറ്റ് അബ്ദുൽ സലാം മാസ്റ്റർ, സലാം വാടാനപ്പള്ളി എന്നിവർ ചേർന്നു കൈമാറുന്നു.
ദമ്മാം: കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപെട്ട് പ്രയാസത്തിലായ വാടാനപള്ളി സ്വദേശി ബഷീര്‍ വീടണഞ്ഞു. ഹൌസ് ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന ബഷീറിനു കോവിഡ് പ്രതിസന്ധി രുക്ഷമായ സാഹചര്യത്തില്‍ ജോലി നഷ്ടമാകുകയും 5 മാസത്തിലധികമായി നാട്ടില്‍ പോകാനും കഴിയാതെ ബുദ്ധിമുട്ടിലായിരുന്നു.
പല തവണ ചില പ്രവാസി സംഘടനകള്‍ വഴി നാട്ടില്‍ പോവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ ബഷീറിനു ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുക്ബ ബ്ലോക്ക് കമ്മിറ്റിയുടെ ഹെല്പ് ഡസ്‌ക് വഴി ആവിശ്യമായ ഭക്ഷണകിറ്റുകള്‍ എത്തിച്ചു നല്‍കിയിരുന്നു.
തുടര്‍ന്ന് സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നമീര്‍ ചെറുവാടി, കമ്മിറ്റി അംഗം അബ്ദുല്‍ സലാം മാസ്റ്റര്‍, റയ്യാന്‍ ബ്ലോക്ക് കമ്മിറ്റി അംഗം അബ്ദുല്‍ സലാം വാടാനപ്പള്ളി എന്നിവരുടെ ഇടപെടലില്‍ ഫോറത്തിന്റെ 'നാട്ടിലേക്കൊരു വിമാനടിക്കറ്റ്' പദ്ധതി പ്രകാരം ടിക്കറ്റു നല്‍കുകയും കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.
ലോക് ഡൌണ്‍ കാലത്ത് തന്റെ വിഷയത്തില്‍ ഇടപെട്ട ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിനും എസ്.ഡി.പി.ഐ വാടാനപളി ബ്രാഞ്ച് പ്രവര്‍ത്തകര്‍ക്കും ബഷീര്‍ നന്ദി അറിയിച്ചു .
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..