ദമ്മാം: സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്.ഐ.സി.) ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയുടെ വിദ്യഭ്യാസ വിങ് ആയ ട്രെന്റിന്റെ കാര്‍മികത്വത്തില്‍ ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഒരു വര്‍ഷത്തെ ഓറിയന്റേഷന്‍ പ്രോഗ്രാമായ ഹയര്‍ എഡ്യൂക്കേഷന്‍ മൂവ്‌മെന്റ് ഫോര്‍ മോട്ടിവേഷന്‍ ആക്ടിവിറ്റീസ് ബൈ ട്രെന്‍ഡ് (ഹിമ്മത്ത് ) വിദ്യശാക്തീകരണ പദ്ധതിയുടെ ഭാഗമായി ഒരു മാസക്കാലമായി നടന്നു വരുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരങ്ങളുടെ ഗ്രാന്റ് ഫിനാലെ മെയ് 29 വെള്ളിയാഴ്ച്ച നടക്കും.
മതം, വിദ്യാഭ്യാസം,സാംസ്‌കാരികം, ചരിത്രം,ശാസ്ത്രം,ഗണിതം,കലാ-കായികം തുടങ്ങിയ മേഖലകളെ അടിസ്ഥാനമാക്കി കഴിഞ്ഞ 30 ദിവസങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ആദ്യത്തെ 15 മത്സരാര്‍ത്ഥികളാണ് ഗ്രാന്‍ഡ്ഫിനാലെ യില്‍ പങ്കെടുക്കുക. ഓണ്‍ലൈന്‍ വഴിയാണ് ഗ്രാന്‍ഡ്ഫിനാലെയും നടത്തുന്നത്. ഗ്രാന്‍ഡ്ഫിനാലെയില്‍ വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..