ഗ്ലോബൽ കെ.എം.സി.സി. എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഈദ് സംഗമം
ദമ്മാം: ശാസ്ത്ര സാങ്കേതിക ഔന്നിത്യത്തിലും മനുഷ്യന്റെ നിസാരത ബോധ്യപ്പെട്ട വിപരീത കാലത്തെ മറികടക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമെന്നു ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അഭിപ്രായപ്പെട്ടു. എറണാകുളം ഗ്ലോബല്‍ കെ.എം.സി.സി. സൂം ഓണ്‍ ലൈനില്‍ ഈദ് ദിനത്തില്‍ സംഘടിപ്പിച്ച പെരുന്നാള്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തില്‍ ഇതുവരെ കാണാത്ത ഭീതിതമായ അവസ്ഥക്കാണ് ലോകം സാക്ഷിയായിരിക്കുന്നതെന്നു പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. ഗ്ലോബല്‍ കെഎംസിസി എറണാകുളം ജില്ലാ പ്രസിഡന്റ് നാസര്‍ എടവനക്കാട് അധ്യക്ഷത വഹിച്ചു. ദുബായ് കെ.എം.സി.സി. നേതാവ് അന്‍വര്‍ നഹ പെരുന്നാള്‍ സംഗമം ഉദ്ഘാടനം ചെയ്തു.
സൗദി കെ.എം.സി.സി. ആക്ടിങ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്, മുസ്ലിംലീഗ് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ വി.ഇ. അബ്ദുല്‍ ഗഫൂര്‍,
ട്രഷറര്‍ എന്‍.കെ.നാസര്‍,മസ്‌കത്ത് കെ.എം.സി.സി. സെക്രട്ടറി ഷാനവാസ് മൂവാറ്റുപുഴ, മുസ്തഫ കമാല്‍ കോതമംഗലം, അമീര്‍ ബീരാന്‍, ഷാ കാസിം,അബ്ദുല്‍ അസീസ് തൃക്കാക്കര, അബ്ദുല്‍ ഷുക്കൂര്‍ കാരയില്‍, അഷ്റഫ് പൈമറ്റം, അബ്ദുല്‍ ഹമീദ് കുട്ടമശ്ശേരി, സാദിഖ് ചേരില്‍ കീഴുമാട്, അലി പുത്തിരി, അഹ്മദ് കബീര്‍ രിഫായി,ഖാജാ മഈനുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മുസ്തഫ ഈത്തച്ചിറ, സുബൈര്‍ കുമ്മനോട്, നിഷാദ് കൊപ്പറമ്പില്‍, ഷഫീഖ് തണ്ടേക്കാട്, സനീഷ് അലി, എന്നിവരുടെ ഗാനങ്ങളും ചടങ്ങിന് കൊഴുപ്പേകി. ശുക്കൂര്‍ കരിപ്പായി സ്വാഗതവും ആഷിക് കൊച്ചി നന്ദിയും പറഞ്ഞു .അബ്ദുല്‍ ജലീല്‍ പുക്കാട്ട്പടി ഖിറാഅത്ത് നടത്തി. എ.എച്ച.് അബ്ദുല്‍ സമദ് (ദുബായ്), ഉസ്മാന്‍ പരീത്(റിയാദ്), സിറാജ് ആലുവ (അല്‍കോബാര്‍) എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..