Representative image
ദമാം: ആലപ്പുഴ സ്വദേശി ദമാമില്‍ കോവിഡ്-19 ബാധിച്ചു മരിച്ചു. ആലപ്പുഴ മുന്‍സിപ്പാലിറ്റിയില്‍ വാടക്കല്‍ വാര്‍ഡില്‍ ജോണിച്ചന്‍ കുരിശിങ്കല്‍ (51) ആണ് മരിച്ചത്.
നാലു ദിവസം മുമ്പ് ശക്തമായ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദമാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്ന് രാവിലെ ഇദ്ദേഹത്തിന്റെ നില കൂടുതല്‍ വഷളാവുകയും മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ദമാം കേന്ദ്രമായുള്ള സ്വകാര്യ കോണ്ട്രാക്ടിങ് കമ്പനിയില്‍ ക്ലീനിങ് വിഭാഗത്തില്‍ 27 വര്‍ഷമായി സൂപ്പര്‍ വൈസര്‍ ആയി ജോലി ചെയ്തു വരികയാണ്.
ഇദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ദമ്മാം മെഡിക്കല്‍ കോംപ്ലക്സില്‍ ഫോട്ടോ കോപ്പി ഓഫീസിന്റെ ചുമതലയുള്ള ജീവനക്കാരനായിരുന്നു. കഴിഞ്ഞ നാലു വര്‍ഷക്കാലമായി കിംഗ് ഫഹദ് പെട്രോളിയം ആന്‍ഡ് മിനറല്‍ യൂണിവേഴ്സിറ്റിയില്‍ ശുചീകരണ മെയിന്റനന്‍സ് വിഭാഗത്തില്‍ സൂപ്പര്‍ വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ റെജിമോളും സ്റാക്കോ കമ്പനിക്ക് കീഴില്‍ ദമാംമെഡിക്കല്‍ കോംപ്ലക്സില്‍ ജോലി ചെയ്യുകയാണ്. പ്രവാസം അവസാനിപ്പിച്ച് കഴിഞ്ഞ ഏപ്രിലില്‍ നാട്ടില്‍ പോവാന്‍ ശ്രമിക്കുന്നതിനിടെ കോവിഡ് 19 തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ യാത്ര നീട്ടിവെക്കുകയായിരുന്നു. ഡോ.റോഷി, റെഷി എന്നിവരാണ് മക്കള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..