നൗഷാദ് പത്തനംതിട്ടക്ക് ഫ്രറ്റേണിറ്റി ഫോറത്തിന്റെ ഉപഹാരം മൂസക്കുട്ടി കുന്നേക്കാടൻ കൈമാറുന്നു.
ദമ്മാം: രണ്ടര പതിറ്റാണ്ടത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം കേരള ചാപ്റ്റര്‍ കമ്മിറ്റി അംഗവുമായ നൗഷാദ് പത്തനംതിട്ടക്ക് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം യാത്രയയപ്പ് നല്‍കി.
ദമ്മാം റോസ് റസ്റ്റോറന്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകര്‍, ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
27 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ വിവിധസ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന നൗഷാദ് കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ആതുര സേവന കേന്ദ്രമായ ഷിഫ അല്‍കോബാര്‍ പോളി ക്ലിനിക്കില്‍ ബി.ഡി.എം ആയിരിക്കവെയാണ് പ്രവാസം അവസാനിപ്പിക്കുന്നത്.
പരിപാടിയില്‍ ഫ്രറ്റേണിറ്റി ഫോറത്തിന്റെ ഉപഹാരം ഫോറം സൗദി സോണല്‍ പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടന്‍ നൗഷാദിന് സമ്മാനിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി മന്‍സൂര്‍ എടക്കാട് ഷാളണിയിച്ച് ആദരിച്ചു. ഫ്രറ്റേണിറ്റി ഫോറം റീജണല്‍ സെക്രട്ടറി അബ്ദുല്‍ സലാം മാസ്റ്റര്‍, സാമൂഹിക പ്രവര്‍ത്തകന്‍ മുഹമ്മദ് കുട്ടി കോഡൂര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി മുബാറക്ക് പോയില്‍തൊടി, നമീര്‍ ചെറുവാടി എന്നിവര്‍ സംസാരിച്ചു. യാത്രയയപ്പ് യോഗത്തില്‍ സിറാജുദീന്‍ ശാന്തിനഗര്‍ അവതാരകനായിരുന്നു. നസീര്‍ ആലുവ, അഹ്മദ് യൂസുഫ്, നസീബ് പത്തനാപുരം നേതൃത്വം നല്‍കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..