
നിർമ്മാണം പൂർത്തിയായി വരുന്ന കുവൈത്തിലെ ദമാൻ ആശുപത്രികൾ|ഫോട്ടോ: കുന
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്കുന്ന ദമാന്‍ ആശുപത്രികളുടെ നിര്‍മ്മാണം ഈ വര്‍ഷവാസനത്തോടെ പൂര്‍ത്തിയാവും. അന്തരിച്ച കുവൈത്ത് അമീര്‍ ഷേഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ സ്വപ്ന പദ്ധതിയായ കുവൈത്ത് വിഷന്‍ 2035-ന്റെ ഭാഗമായാണ് ആശുപത്രികളുടെ നിര്‍മ്മാണം.
കുവൈത്തിലെ ഹെല്‍ത്ത് അഷുറന്‍സ് ഹോസ്പിറ്റല്‍സ് കമ്പനി (ദമാന്‍) നിര്‍മ്മിക്കുന്ന ആശുപത്രികളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള കൂട്ടായ്മയുടെ പ്രതിഫലനമാകുമെന്നും ദമാന്‍ ആശുപത്രി കമ്പനി സി.ഇ.ഒ. താമര്‍ അറേബ് പറഞ്ഞു.
സര്‍ക്കാര്‍ പൊതുമേഖലയും സ്വകാര്യമേഖലയും സംയുക്തമായി നിര്‍മ്മിക്കുന്ന ആശുപത്രികളുടെ നിര്‍മ്മാണ ചെലവ് 230 മില്യണ്‍ കുവൈത്ത് ദിനാര്‍ (579 മില്യണ്‍ ഡോളര്‍) ആണെന്നും താമര്‍ അറിയിച്ചു.
ഇതില്‍ 24 ശതമാനം ഷെയറുകള്‍ കുവൈത്ത് സര്‍ക്കാര്‍ വകയും ബാക്കി 26 ശതമാനം ഷെയറുകള്‍ സ്വകാര്യമേഖലയിലെ കമ്പനികളും, ബാക്കിയുള്ള 50 ശതമാനം ഷെയറുകള്‍ പൊതുജനങ്ങള്‍ക്കായും നീക്കി വെച്ചു. എന്നാല്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി 50 ശതമാനം ഷെയറുകള്‍ സ്വദേശികള്‍ക്ക് വേണ്ടി കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി നിക്ഷേപിച്ചതായും താമര്‍ അറേബ് വ്യക്തമാക്കി.
അതേസമയം രാജ്യത്ത് സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന രണ്ടു ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് ഏറ്റവും നല്ല ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതായും അദ്ദേഹം പറഞ്ഞു.
നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന കുവൈത്തിലെ ദമാന്‍ ആശുപത്രികള്‍|ഫോട്ടോ: കുന
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..