സി.എസ് ഐ ദക്ഷിണ കേരള മഹായിടവക വി.ബി.എസ് നടത്തി


.

മനാമ: കുഞ്ഞുങ്ങളുടെ മാനസിക ശാരീരിക ആത്മീയ ഉല്ലാസം ലക്ഷ്യമാക്കി ബഹ്‌റൈന്‍ സി.എസ് ഐ ദക്ഷിണ കേരള മഹായിടവകയുടെ ഈ വര്‍ഷത്തെ വി.ബി.എസ് സെപ്റ്റംബര്‍ 17 മുതല്‍ 24 വരെ വിവിധ പരിപാടികളോടെ നടത്തി. 17 ന് സഭാ വികാരി ഫാ.ഷാബു ലോറന്‍സ് ഉദ്ഘാടനം ചെയ്ത വി.ബി.എസില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളുമായി നിരവധി പേര്‍ പങ്കെടുത്തു. 'താങ്ക് യു ജീസസ് ' എന്ന വിഷയത്തിലൂന്നി ഫാ.ഷാബു ലോറന്‍സ് നേതൃത്വം നല്‍കിയ ക്ലാസുകളിലെ പാട്ടുകളും, അഭിനയ ഗാനങ്ങളും, ഗെയിമുകളും പങ്കെടുത്തവരില്‍ ചിരിയും ചിന്തയും ഉണര്‍ത്തുന്നവയായിരുന്നു. വി.ബി.എസ് റിട്രീറ്റ്, സമര്‍പ്പണം എന്നിവയും ശ്രദ്ധേയമായിരുന്നു.

24 ന് നടന്ന വി.ബി എസ് ദിന ആരാധനയ്ക്ക് കുട്ടികള്‍ നേതൃത്വം നല്‍കുകയും സജിത ബിജില്‍ സിംഗ് ടീച്ചര്‍ സന്ദേശം നല്‍കുകയും ചെയ്തു. ഈ വര്‍ഷത്തെ വി.ബി എസിന്റെ റിപ്പോര്‍ട്ടും സമ്മാന വിവരവും കണ്‍വീനര്‍മാരായ ഷിജി വിനു, ഷീജ ഷിബു കുമാര്‍ എന്നിവര്‍ അവതരിപ്പിക്കുകയും കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. സഭാ വാര്‍ഡന്‍ വിജയന്‍, സെക്രട്ടറി സാമുവല്‍ മോഹന്‍ രാജ്, അക്കൗണ്ടന്റ് ഷിബു കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു. സണ്‍ഡെ സ്‌കൂള്‍ സെക്രട്ടറി സുനില്‍കുമാര്‍ നന്ദി അറിയിച്ചു.

Content Highlights: csi vbs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented