-
കാളികാവ്: കോവിഡ് പ്രതിസന്ധി അയഞ്ഞതോടെ, ഗള്‍ഫ് മേഖലയിലെ തൊഴിലിടങ്ങളിലേക്കു മടങ്ങുന്ന പ്രവാസികള്‍ വര്‍ധിച്ചു. നിയന്ത്രണങ്ങളില്‍ അയവുവന്നതും വിസ പുതുക്കലില്‍ ഇളവുകള്‍ വന്നതുമാണ് മാറ്റത്തിനു തുടക്കമിട്ടത്. ആഴ്ചയില്‍ അയ്യായിരത്തിലേറെപ്പേര്‍ മടങ്ങുന്നതായാണ് കണക്കുകള്‍.
കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്ന സൗദി അറേബ്യയിലേക്കാണ് പ്രവാസികള്‍ കൂടുതലായും മടങ്ങുന്നത്. പ്രവാസികളുടെ തിരിച്ചറിയല്രേഖയായ ഇഖാമ മൂന്നുമാസത്തേക്കുള്‍പ്പെടെ പുതുക്കാന്‍ തുടങ്ങിയതും തിരിച്ചുപോക്കിന് വേഗംകൂട്ടി. നാട്ടില്‍നിന്നുകൊണ്ട് വിസ പുതുക്കാനായതും സഹായമായി. രണ്ടുഡോസ് വാക്സിനെടുക്കാത്തവര്‍ക്ക് സൗദിയിലേക്ക് നേരിട്ടു പ്രവേശനമില്ല. വാക്സിനെടുക്കാത്തവര്‍ ദുബായിലെത്തി 15 ദിവസം ക്വാറന്റീനുശേഷമാണ് സൗദിയിലേക്കു പോകുന്നത്.
ഖത്തര്‍, ദുബായ്, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കും പ്രവാസികളുടെ മടക്കയാത്ര ആരംഭിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലേക്കും നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചതും ആശ്വാസമായി. നിരക്ക് കൂടുതലാണെങ്കിലും സര്‍വീസ് നടത്തുന്ന ഭൂരിഭാഗം വിമാനങ്ങളും മുഴുവന്‍ സീറ്റിലും യാത്രക്കാരുമായാണ് മടങ്ങുന്നത്. നെടുമ്പാശ്ശേരിയില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആഴ്ചയില്‍ 162 സര്‍വീസുണ്ട്. കരിപ്പൂരില്‍നിന്നുള്ള സര്‍വീസുകള്‍ ഉടനെ പഴയരീതിയിലാകുമെന്നാണു കരുതുന്നത്.
തിരികെയെത്തിവര്‍ 17.5 ലക്ഷം
വിവിധ വിദേശരാജ്യങ്ങളില്‍നിന്നായി ഒക്ടോബര്‍ 29 വരെ ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്ത് നാട്ടിലെത്തിയത് 17,53,897 പേരാണ്. ഇതില്‍ 1,26,883 പേര് തൊഴില്‍ നഷ്ടപ്പെട്ടവരാണ്. ?മടങ്ങിവന്നവര്‍ക്ക് തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കാന്‍ നോര്‍ക്ക വിവിധ പദ്ധതികള്‍ ആരംഭിച്ചെങ്കിലും അധികപേരും അപേക്ഷിച്ചിട്ടില്ല
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..