.
കുവൈത്ത് സിറ്റി: കുവൈത്തിലെ മലങ്കര കത്തോലിക്കാ സഭാ കൂട്ടായ്മയായ കെ. എം. ആര്‍. എം ന്റെ യുവജനവിഭാഗമായ എം. സി. വൈ.എം - കെ. എം. ആര്‍. എം സംഘടിപ്പിച്ച യുവ ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു. അബ്ബാസിയ ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരം കെ. എം. ആര്‍. എം ആത്മീയ ഉപദേഷ്ടാവും എം. സി. വൈ. എം ഡയറക്ടറുമായ റവ.ഫാ. ജോണ്‍ തുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി നാലാം തീയതി ഔദ്യോഗികമായി ആരംഭിച്ച് നാല് ആഴ്ചകളായി നടത്തിയ മത്സരങ്ങള്‍ക്ക് എം.സി.വൈ.എം പ്രസിഡന്റ് നോബിന്‍ ഫിലിപ്പ്, ഷിബു ജേക്കബ്, അനു വര്‍ഗീസ്, ഷിബു പാപ്പച്ചന്‍, ലിബിന്‍ ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. 16 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്റില്‍ ടീം കൊച്ചിന്‍ ഹാരിക്കന്‍സ് തുടര്‍ച്ചയായി നാലാം തവണയും വിജയികളായി. ടീം വിന്നേഴ്‌സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. അബ്ബാസിയ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ചു നടന്ന സമാപനചടങ്ങില്‍ റവ.ഫാ.ജോണ്‍ തുണ്ടിയത്ത്, കെ.എം. ആര്‍. എം - എം. സി. വൈ. എം ഭാരവാഹികള്‍, സ്‌പോണ്‍സറുമാരായ തയ്ബ ഹോസ്പിറ്റല്‍, അല്‍ മുസെയ്‌നി എക്‌സ്‌ചേഞ്ച്, മൈ സ്റ്റഡി പ്രതിനിധികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. ജേതാക്കള്‍ക്ക് ട്രോഫിയും, മെഡലുകളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി
Content Highlights: cricket tournament
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..