ഇന്ത്യന്‍ മുസ്ലിങ്ങളുടെ സാമൂഹിക പുരോഗതിയ്ക്ക് ക്രിയാത്മക പദ്ധതികള്‍ അനിവാര്യം: ഡോ.സുബൈര്‍


ഡോ. സുബൈർ ഹുദവി ചേകനൂർ

ജിദ്ദ: വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ മുസ്ലിങ്ങളെ മുഖ്യ ധാരായിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാന്‍ ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കേണ്ടതുണ്ടെന്ന് ഖുര്‍തുബ വെല്‍ഫയര്‍ ഫൌണ്ടേഷന്‍ ഡയറക്ടര്‍ ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ പറഞ്ഞു. ഖുര്‍തുബ ഫൗണ്ടേഷന് കീഴില്‍ ബീഹാറിലെ പിന്നാക്ക പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന മത - ഭൗതിക വിദ്യഭ്യാസ സ്ഥാപനങ്ങളും നേതൃത്വ പരിശീലന സംരഭങ്ങളും വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നും ഇത്തരം ക്രിയാത്മക പ്രവര്‍ത്തങ്ങളില്‍ പ്രവാസികളുടെ പിന്തുണയും സഹായവും വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. എസ് ഐ സി ജിദ്ദ, ഹാദിയ ജിദ്ദ, ദാറുല്‍ ഹുദ ജിദ്ദ കമ്മിറ്റി എന്നീ സംഘടനകള്‍ സംയുക്തമായി ബാഗ്ദാദിയ്യ എസ് ഐ സി ഓഡിറ്റോറിയത്തില്‍ വെച്ച് നല്‍കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാവി കാഴ്ചപ്പാടും അര്‍പ്പണ മനോഭാവവുമുള്ള നേതാക്കള്‍ ഉണ്ടായതിനാല്‍ കേരളത്തിലെ മുസ്ലിങ്ങള്‍ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ വലിയ മുന്നേറ്റം നടത്തി. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ ശില്‍പികളായിരുന്ന പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്ലിയാര്‍, വരക്കല്‍ മുല്ലക്കോയ തങ്ങള്‍ തുടങ്ങിയവരുടേയും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി സ്ഥാപകരില്‍ പ്രമുഖരായ ഡോ. ബാപ്പുട്ടി ഹാജി അടക്കമുള്ളവരുടേയും, വൈജ്ഞാനിക രാഷ്ട്രീയ രംഗത്ത് സജീവ ഇടപെടലുകള്‍ നടത്തിയ ഇതര നേതാക്കളുടേയും ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ സദ്ഫലങ്ങളാണ് കേരളത്തിലെ ഇന്നത്തെ തലമുറ അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്ലിം ജനസംഖ്യ കേരളത്തിലേക്കാള്‍ പതിന്‍മടങ്ങ് ഉണ്ടെങ്കിലും അവര്‍ക്ക് ശരിയായ ദിശാബോധം നല്‍കാന്‍ പ്രാപ്തിയുള്ള നേതാക്കളും മതപരമായ പ്രബുദ്ധത വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന സാഹചര്യങ്ങളും സ്ഥാപനങ്ങളും ഇല്ല എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. ഈ അവസ്ഥക്ക് മാറ്റം വരുത്താനുള്ള പദ്ധതികളാണ് ഖുര്‍തുബ ഫൗണ്ടേഷന്‍ അവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും സമീപ ഭാവിയില്‍ തന്നെ അവിടെ നല്ല രീതിയിലുള്ള മാറ്റങ്ങള്‍ കണ്ടുതുടങ്ങുമെന്ന പ്രതീക്ഷയുണ്ടെന്നും തിങ്ങി നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് സുബൈര്‍ ഹുദവി പറഞ്ഞു.

സ്വാതന്ത്ര്യത്തിനു മുമ്പ് വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗത്ത് ഇന്ത്യന്‍ മുസ്ലിങ്ങളുടെ സംഭാവന വളരെ വലുതാണെങ്കിലും സ്വാതന്ത്ര്യത്തിന് ശേഷം പലകാരണങ്ങളാല്‍ കാര്യമായ മുന്നേറ്റങ്ങള്‍ ഉണ്ടായില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും വളരേ മുമ്പ് സ്ഥാപിതമായ അലീഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി, ഹംദര്‍ദ് യൂണിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പക്ഷേ സ്വതന്ത്ര ഭാരതത്തില്‍ കാര്യമായി ഉണ്ടായില്ല ഖേദകരമായ വസ്തുതയാണ്. മുസ്ലിങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നീക്കിവെക്കപ്പെട്ട കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗപ്പെടുത്തുന്നതടക്കമുള്ള അടിസ്ഥാന വിഷയങ്ങളില്‍ പോലും പ്രബുദ്ധത കൈവരിക്കാന്‍ ഉത്തരേന്ത്യന്‍ മുസലിങ്ങള്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇന്ത്യന്‍ മുസ്ലിങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റത്തിന് വലിയ അധ്വാനം ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

വര്‍ഗീയ ഫാസിസ്റ്റ് ഭരണത്തിന് കീഴിലും ഇന്ത്യയില്‍ ഒട്ടേറെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് നടക്കുന്നുണ്ടെന്നും എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും അധികമാരും അറിയുന്നില്ലെന്നും ഭീതിയുളവാക്കുന്ന കാര്യങ്ങള്‍ വൈകാരികമായി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനാണ് എല്ലാവരും സമയം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖുര്‍തുബ ഫൌണ്ടേഷന്‍ നടത്തുന്ന വിദ്യാഭ്യാസ നവോഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയ ജിദ്ദയിലെ പ്രവാസികളോട് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.

പരിപാടി എസ് ഐ സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത നേതാക്കള്‍ ദീര്‍ഘ വീക്ഷണത്തോടെ സ്ഥാപിച്ച ചെമ്മാട് ദാറുല്‍ ഹുദ എന്ന മഹല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തിലേക്ക് വളരെ വേഗത്തില്‍ വ്യാപിച്ചു കൊണ്ടിരിക്കുകയാണന്നും വൈജ്ഞാനിക രംഗത്ത് ഒരു കേരളീയ മോഡല്‍ ദേശീയ തലത്തിലും വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ എസ് ഐ സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അന്‍വര്‍ തങ്ങള്‍ കല്‍പകഞ്ചേരി അധ്യക്ഷത വഹിച്ചു. എസ് ഐ സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അറക്കല്‍ അബ്ദുറഹ്‌മാന്‍ മൗലവി, എസ് ഐ സി ജിദ്ദ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി ആലമ്പാടി, ജിദ്ദ കെഎംസിസി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

എസ് ഐ സി മക്ക പ്രൊവിന്‍സ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. എസ് ഐ സി ജിദ്ദ ചെയര്‍മാന്‍ നജ്മുദ്ധീന്‍ ഹുദവി കൊണ്ടോട്ടി സ്വാഗതവും ദാറുല്‍ ഹുദാ ജിദ്ദ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.എ. കോയ മൂന്നിയൂര്‍ നന്ദിയും പറഞ്ഞു.

സുബൈര്‍ ഹുദവി പട്ടാമ്പി, മുഹമ്മദ് ഷാഫി ഹുദവി, അബ്ദുല്‍ ജബ്ബാര്‍ ഹുദവി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Content Highlights: Creative projects are essential for social progress of Indian Muslims: Dr. Zubair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented