-
മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാ വിഭാഗം മനാമ യൂണിറ്റ് കരകൗശല പരിശീലന പരിപാടി സംഘടിപ്പിച്ചു. പുറത്തേക്ക് വലിച്ചെറിയുന്ന പല സാധനങ്ങളില്‍ നിന്നും വീട്ടില്‍ കൗതുക കാഴ്ച്ചകള്‍ക്കായി കരകൗശല വസ്തുക്കള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് പരിശീലനത്തിന് നേതൃത്വം നല്‍കിയ റഷീദ ശരീഫ് വ്യക്തമാക്കി.
പ്രവാസി വനിതകള്‍ അവര്‍ക്ക് കിട്ടു്ന്ന സമയം ഇത് പോലുള്ള ഉപയോഗപ്രദമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെങ്കില്‍ സ്വയം തൊഴിലാക്കി മാറ്റാനും വരുമാനമാര്‍ഗം കണ്ടെത്തുവാനും സാധിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മനാമ ഫ്രന്റ്‌സ് ഓഫീസില്‍ നട പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് സുജീറ നിസാമുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഫസീല ഹാരിസ് സ്വാഗതം ആശംസിക്കുകയും ജോ. സെക്രട്ടറി ബുഷ്‌റ ഹമീദ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
മനാമ ഏരിയ ഓര്‍ഗനൈസര്‍ റഷീദ സുബൈര്‍ പരിശീലകക്ക് മെമന്‍േറാ നല്‍കി. റസീന അക്ബര്‍, ഷമീന ലത്തീഫ് , അമീറ ഷഹീര്‍ , ജലീസ റഷീദ് എിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി
Content Highlights: craft training conducted
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..