-
മനാമ: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സമഭാവനയുടെ പ്രതീകമാണെന്ന് സിഎംപി ജന. സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സിപി ജോണ്‍. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ 12 ാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഞങ്ങളുടെ തങ്ങള്‍, എല്ലാവരുടെയും' എന്ന പേരില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മിതവാദിക്കപ്പുറം ദൃഢചിന്തകനായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍. വജ്രക്കല്ലിന്റെ ശക്തിയുണ്ടായിരുന്ന ദൃഢത അദ്ദേഹത്തിന്റെ സൗമ്യതയിലൂടെ ലളിതമാക്കുകയായിരുന്നു. മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ ദൃഢതയില്‍നിന്നാണ് അദ്ദേഹം ഊര്‍ജ്ജം ഉള്‍ക്കൊണ്ടത്.
കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി തുടരുന്ന ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണത്തില്‍ അദ്ദേഹത്തിന്റെ അഭാവം ഏവരും അറിയുന്നുണ്ട്. നാം നടത്തിവന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ആവേശം പകര്‍ന്നത് തങ്ങളുടെ ചിന്തകളാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ നമുക്ക് നോക്കാവുന്ന പ്രകാശഗോപുരമായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനായിരങ്ങള്‍ക്ക് തന്റെ പ്രവൃത്തിയിലൂടെ സന്തോഷത്തിന്റെ പുഷ്പങ്ങള്‍ നല്‍കിയ മഹാനായ മനഷ്യനായ ശിഹാബ് തങ്ങളുടെ ഓര്‍മ്മകള്‍, അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇന്നത്തെ രാഷ്ട്രീയലോകത്ത് വഴികാട്ടിയാണ്. ഏത് പ്രശ്നങ്ങളെയും ദൃഢചിന്തയോടെ നേരിടാമെന്നതിന്റെ, ലോകജനതയ്ക്ക് മുന്നില്‍ നമുക്ക് ഉയര്‍ത്തിപ്പിടിക്കാവുന്ന ഉദാഹരണമാണ് തങ്ങളെന്നും സിപി ജോണ്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു.
ഓണ്‍ലൈന്‍ വഴി നടന്ന സംഗമം മുഹമ്മദലി ശിഹാബ് തങ്ങളുടെ പുത്രനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെഎംസിസി ബഹ്റൈന്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീന്‍ കോയ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഒ.ഐ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, കെഎംസിസി ബഹ്റൈന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ആക്ടിംഗ് ജന. സെക്രട്ടറി മുസ്തഫ കെപി സ്വാഗതവും സെക്രട്ടറി എപി ഫൈസല്‍ നന്ദിയും പറഞ്ഞു. ട്രഷറര്‍ റസാഖ് മൂഴിക്കല്‍, വൈസ് പ്രസിഡന്റുമാരായ ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, അബ്ദുല്‍ ലത്തീഫ്, സെക്രട്ടറിമാരായ ഒ.കെ ഖാസിം, റഫീഖ് തോട്ടക്കര തുടങ്ങിയവര്‍ സംബന്ധിച്ചു. പിവി മന്‍സൂര്‍ സംഗമം നിയന്ത്രിച്ചു. നൂറു കണക്കിനാളുകളാണ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന സംഗമത്തില്‍ പങ്കെടുത്തത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..