മനാമ: ബഹ്റൈന്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ്, ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗം ചീഫ് റസിഡന്റ് ഡോ.എം.ആര് വത്സലന്‍ (76) അന്തരിച്ചു. രണ്ടാഴ്ച മുന്‍പ് കോവിഡ് രോഗബാധിതനായതിനെത്തുടര്‍ന്നു സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ഗുരുതരമായതിനെത്തുടര്‍ന്നു സിത്ര ഐസിയു കോവിഡ് ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തിരുന്നു. പിന്നീട് അസുഖം മൂര്‍ച്ഛിക്കുകയും വ്യാഴാഴ്ച വെളുപ്പിന് മരണം സംഭവിക്കുകയുമായിരുന്നു.
1974 ല്‍ ബഹ്റൈനിലെത്തിയ അദ്ദേഹം 2012 മുതല്‍ ബഹ്റൈന്‍ മുന്‍ പ്രധാനമന്ത്രിയുടെ മെഡിക്കല്‍ ടീമിലും അംഗമായിരുന്നു. ചേര്‍ത്തല തുറവൂര്‍ സ്വദേശിയാണ്. ഭാര്യ മീരയും കോവിഡ് ബാധിച്ചു ചികിത്സയിലാണ്. മക്കള്‍: രാകേഷ് (ബിസിനസ്സ്, ദുബായ്), ബ്രിജേഷ് (റേഡിയോളജിസ്റ്റ്, എറണാകുളം).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..