-
മനാമ: ബഹ്‌റൈനിലെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അശ്രാന്ത പരിശ്രമം കാഴ്ചവെക്കുന്ന കെഎംസിസിക്ക് ലുലു ഫിനാഷ്യല്‍ ഗ്രൂപ്പ് ഭക്ഷ്യസാധനങ്ങളുടെ കിറ്റുകള്‍ കൈമാറി. മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രയാസപ്പെടുന്ന സഹജീവികള്‍ക്ക് കെഎംസിസി മുഖേന അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കാനാണ് കിറ്റുകള്‍ കൈമാറിയത്.
അര്‍ഹരായവര്‍ക്ക് വേണ്ട സഹായം വേഗത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ
ലുലു ഫിനാഷ്യല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹ്മദിന്റെ നിര്‍ദ്ദേശ പ്രകാരം ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് ബഹ്റൈന്‍ ജനറല്‍ മാനേജര്‍ സുധേഷ് കുമാര്‍ ആണ് ബഹ്റൈന്‍ കെഎംസിസിക്ക് കിറ്റുകള്‍ കൈമാറിയത്. കെഎംസിസി സംസ്ഥാന, ജില്ലാ നേതാക്കള്‍ക്ക് പുറമെ ലുലു എക്‌സ്‌ചേഞ്ച് ഹെഡ്ഡ് ഓഫീസ് സ്റ്റാഫുകളായ സന്ദീപ് കെ.എം , രഘുനാഥ് എം.കെ, നിധിന്‍. ജി എന്നിവരുടെ സാന്നിധ്യത്തില്‍ മനാമ കെഎംസിസി ഓഫീസില്‍ വെച്ചാണ് കിറ്റുകള്‍ കൈമാറിയത്.
'നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ മാസങ്ങളായി ജോലിയില്ലാതെ താമസസ്ഥലത്ത്
ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്ന പ്രവാസികള്‍ക്ക് കഴിഞ്ഞ ഏറെ നാളുകളായി കെഎംസിസി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്' എന്ന് കിറ്റുകള്‍ കൈമാറിയ ശേഷം ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ സുധേഷ് കുമാര്‍ പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകി വളരെയധികം കിറ്റുകള്‍ സമ്മാനിച്ച ലുലു ഫിനാഷ്യല്‍ ഗ്രൂപ്പിന് എല്ലാവിധ കടപ്പാടുകളും നന്ദിയും അര്‍പ്പിക്കുന്നതായി ബഹ്‌റൈന്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..