
പ്രതീകാത്മകചിത്രം
കുവൈറ്റ്സിറ്റി: കുവൈത്തില്‍ 740 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഒരു മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു
ഇതോടെ കോവിഡ് മരണ സംഖ്യ 383 ആയി. 528 പേര് കൂടി രോഗ വിമുക്തരായി. പുതിയതായി കോവിഡ് സ്ഥിരീകരിച്ചതില്‍ 487 പേര് സ്വദേശികളും 253 പേര് വിദേശികളുമാണ്.
രാജ്യത്തു ഇതുവരെ 53,580 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 43,214 പേരും രോഗവിമുക്തരായി. 9, 983 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 157 പേര് തീവ്ര പരിചരണ വിഭാഗത്തിലുമാണ്.
അഹമ്മദിയിലാണ് ഇന്നും എറ്റവും കൂടുതല്‍ രോഗ ബാധിതര്‍. അഹമ്മദി, ജഹറ, ഫര്‍വാനിയ, ഹവല്ലി മേഖലകളാണ് കോവിഡ് ഹോട് സ്പോട്ടുകളായി തുടരുന്നതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം രോഗ വ്യാപനം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് മാസം അവസാനത്തോടെ ജനവാസ കേന്ദ്രമായ ഫര്‍വാനിയയില്‍ നടപ്പിലാക്കിയ ലോക്ക്ഡൗണും കര്‍ഫ്യുവും ജുലൈ 21 ഓടെ പിന്‍വലിക്കുന്നതിന് ക്യാബിനറ്റ് സുപ്രീം കൗണ്‍സില്‍ ആലോചിക്കുന്നു.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന മൂന്നാം ഘട്ടത്തിന്റെ അഞ്ചാമത് പദ്ധതിയുടെ ആരംഭം ജൂലായ് 21 നായിരിക്കും. കൂടാതെ ഈ മാസം അവസാനത്തോടെ, ഈദ് അല്‍ അദക്ക് മുമ്പായി ലോക്ക് ഡൗണും കര്‍ഫ്യുവും പൂര്‍ണ്ണമായും പിന്‍വലിച്ചു രാജ്യം സാധാരണ ജീവിതത്തിലേക്കു മടങ്ങി വരുന്നതിനുമാണ് ആലോചിക്കുന്നത്.
Content Highlights: COVID-19: Kuwait confirms 740 cases, tally at 53,580
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..