കുവൈത്തിൽ കോവിഡ് ബൂസ്റ്റർ ഡോസ് നൽകുന്ന മൊബൈൽ യൂണിറ്റുകൾ | ഫോട്ടോ: കുന
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് നിര്‍ബന്ധമാക്കുന്നു. രാജ്യവ്യാപകമായി മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകള്‍ സജ്ജമാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം. അതേസമയം സ്‌കൂളുകളിലെ സര്‍വ്വ ജീവനക്കാരും അധ്യാപകരും കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചതായി ഉറപ്പ് വരുത്തുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി എല്ലാ ജീവനക്കാരും അധ്യാപകരും കുത്തിവെപ്പ് പൂര്‍ത്തിയാക്കിയിരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു. അതേസമയം എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകള്‍ രാജ്യ വ്യാപകമായി പ്രവര്‍ത്തനം തുടങ്ങി.
കുവൈത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം തന്നെ ഈ യൂണിറ്റുകള്‍ എത്തി അര്‍ഹാരായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നതാണ്. നിലവില്‍ പള്ളികള്‍, സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. എന്നാല്‍ രാജ്യത്തെ എല്ലാ പൗരന്മാപും വിദേശികളും കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനു മുന്നോട്ട് വരണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..