മനാമ: കോവിഡ് 19 വാക്‌സിന്‍ ട്രയല്‍ ഡോസ് പരീക്ഷണത്തിന് സന്നദ്ധനായി ബ്ലഡ് ഡോണേഴ്‌സ് കേരള (ബി. ഡി. കെ) ബഹ്റൈന്‍ ചാപ്റ്റര്‍ അംഗം പ്രവീഷ് പ്രസസന്നന്‍. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ആദ്യ ഡോസ് സ്വീകരിച്ചത്. കോവിഡ് പോസറ്റിവ് ആയവര്‍ രോഗം മാറിയ ശേഷം പ്ലാസ്മ ഡൊണേഷന്‍ നല്‍കുന്ന ബി. ഡി. എഫ് ഹോസ്പിറ്റല്‍ രക്തബാങ്ക് പദ്ധതിയില്‍ മുപ്പതോളം ബി.ഡി. കെ അംഗങ്ങള്‍ പങ്കെടുത്തു കോവിഡ് പ്ലാസ്മ ദാനത്തില്‍ പങ്കാളികള്‍ ആയി.
തല്പരരായവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും ബഹ്റൈന്‍ ബി. ഡി. കെ. നല്‍കി വരുന്നു.
രക്തദാനം, കോവിഡ് പ്ലാസ്മാ ദാനം, ഒപ്പം കൊറോണാ വാക്‌സിന്‍ പരീക്ഷണത്തിന് തയ്യാരാറുള്ളവരെ എത്തിച്ചും ജീവകാരുണ്യ രംഗത്ത് കാലഘട്ടത്തിന്റെ ആവശ്യത്തിന് അനുസരിച്ച് മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ് ബ്ലഡ് ഡോണേഴ്‌സ് കേരള ബഹ്റൈന്‍ ചാപ്റ്റര്‍.
കൊറോണ വൈറസ് കാരണം പുറത്തിറങ്ങാന്‍ പോലും ആളുകള്‍ മടിക്കുന്ന ഇക്കാലത്ത്, സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ്, കിംഗ് ഹമ്മദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ബി.ഡി. എഫ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകളില്‍ ആവശ്യാനുസരണം രക്തം എത്തിക്കുവാനും, രക്തദാന ക്യാമ്പ് സംഘടിപ്പിക്കുവാനും ബി.ഡി. കെ. ബഹ്റൈന്‍ ചാപ്റ്റര്‍ മുന്‍പന്തിയില്‍ ഉണ്ട്. രക്തദാനം, കോവിഡ് പ്ലാസ്മ ദാനം, കോവിഡ് വാക്‌സിന്‍ സ്വീകരിക്കല്‍ തുടങ്ങിയവയില്‍ ബി. ഡി.കെ ബഹ്റൈന്‍ ചാപ്റ്ററിനൊപ്പം പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 33015579, 39125828, 39842451 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..