-
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ച് ശനിയാഴ്ച ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. 59 വയസ്സുള്ള ഇന്ത്യക്കാരനും 74 വയസ്സുള്ള ഒരു സ്വദേശിയും 45 വയസ്സുള്ള ഈജിപ്തുകാരനും 64 വയസ്സുള്ള ബംഗ്ലാദേശിയുമാണ് മരിച്ചത്.
109 ഇന്ത്യക്കാരടക്കം 278 പേര്‍ക്ക് കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന 58 പേരില്‍ 25 പേരുടെ നില ഗുരുതരമായി തുടരുന്നു. കൂടാതെ 4 പേരെ കൂടി ഐസിയൂവിലേക്കും ഒരാളെ കൊറോണ വാര്‍ഡിലേക്കും മാറ്റിയിട്ടുണ്ട്.
രാജ്യത്താകെ കൊറോണ മരണം 19 ആയി. 5 സ്വദേശികളും, 6 ഇന്ത്യക്കാരനും, 5 ബംഗ്ലാദേശിയും, 1 ഈജിപ്റ്റുകാരനും, 1 ഇറാനിയും, 1 സൊമാലിയക്കാരനുമാണ് ഇതുവരെ കൊറോണ മൂലം മരിച്ചത്. രാജ്യത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 2892 ആയി. ഇതില്‍ 1494 പേര്‍ ഇന്ത്യക്കാരാണ്.
ക്വാറന്റൈന്‍ നിരീക്ഷണത്തിലായിരുന്ന 43 പേര്‍ കൂടി രോഗ വിമുക്തരായി. ഇതോടെ രാജ്യത്ത് 656 പേര്‍ രോഗ മുക്തരായി. 2217 പേര്‍ ചികിത്സയിലും 58 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. ഐസിയൂവില്‍ കഴിയുന്ന 25 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന കൈയേറ്റ നടപടികള്‍ അത്യന്തം അപലപനീയമാണെന്ന് മന്ത്രി ബാസില്‍ അല്‍ സബാഹ് പറഞ്ഞു. ജീവന്മരണ പോരാട്ടത്തിലേര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഏത് തരം പ്രവര്‍ത്തനങ്ങളെയും വച്ചു പൊറുപ്പിപ്പിക്കില്ല. വനിതാ ഡോക്ടര്‍ക്കുണ്ടായ അധിക്ഷേപം അത്യന്തം ഗുരുതരമായ നിയമ ലംഘനമാണ്. കര്‍ശന നിയമ നടപടിയുണ്ടാകുമെന്നും മന്ത്രി ബാസില്‍ അല്‍ സബാഹ് മുന്നറിയിപ്പ് നല്‍കി.
കൊറോണ ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ വലിയ ആശങ്കയിലാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍.
നിരവധി നേഴ്‌സ് മാര്‍ക്ക് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചു. മുബാറക് ആശുപത്രിയില്‍ 22 പേര്‍ക്കും സബാ ആശുപത്രിയില്‍ 3 പേര്‍ക്കും രോഗബാധ കണ്ടെത്തി. മഹ്ബൂലയിലെ പ്രത്യേക പാര്‍പ്പിട കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ച കൊറോണ രോഗികളെ പരിശോധിക്കുന്നവര്‍ക്കും രോഗബാധ കണ്ടെത്തി. ഇവരെ പ്രത്യേക കൊറോണ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ഇതിനകം കൊറോണ വൈറസ് സ്ഥിരീകരിച്ച ഒരു ഫിലിപ്പിനോ സ്വദേശി അമീരി ആശുപത്രിയില്‍ ആത്മഹത്യ ചെയ്തു.
വിദേശികള്‍ക്കിടയില്‍ കൊറോണ വ്യാപനം വ്യാപിക്കുന്നതിന് കാരണം ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുകയും, കൂടാതെ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതായും സുരക്ഷാ അധികൃതര്‍ ചൂണ്ടി കാണിക്കുന്നു. കൂടാതെ കര്‍ഫ്യു ലോക്ക് ഡൌണ്‍ നിയമം ലംഘിച്ച നിരവധി വിദേശികള്‍ പിടിയിലായിട്ടുണ്ട്.
അതേസമയം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ സ്വദേശികളെ മടക്കി കൊണ്ടു വരുന്നതിന്റെ ഭാഗമായി മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും യാത്രക്കാരെയും വഹിച്ച് രണ്ടു കുവൈത്ത് എയര്‍ വെയ്സ് വിമാനങ്ങള്‍ ശനിയാഴ്ച്ച കുവൈത്തിലെത്തി.
വിമാനത്താവളത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റ അതി വിദഗ്ദ്ധ സംഘമാണ് യാത്രക്കാരെ പരിശോധന നടത്തുന്നത്. ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് നേരിട്ടെത്തി വിമാന താവളത്തിലെ ക്രമീകരണങ്ങള്‍ പരിശോധിച്ചു ഉറപ്പ് വരുത്തി. അവര്‍ക്ക് ആദരവ് നല്‍കി സെല്‍ഫി എടുക്കാനും മന്ത്രി മറന്നില്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..