റിയാദ്: റിയാദില്‍ ജൂണ്‍ 20വരെ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് റിയാദ് മുനിസിപ്പാലിറ്റി നിര്‍ദ്ദേശിച്ചു. സാമൂഹിക വ്യാപനം വഴി രോഗ വ്യാപനത്തിന് സാധ്യതയുള്ള 8,787 ബിസിനസ് സ്ഥാപനങ്ങളാണ് വീണ്ടും അടപ്പിച്ചത്. റിയാദില്‍ കൊവിഡ് രോഗികളും മരണസംഖ്യയും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.
ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, ജിമ്മുകള്‍, സിനിമാതിയേറ്ററുകള്‍, ഷീഷാ കഫേകള്‍ എന്നിവയുള്‍പ്പെടെയുള്ള 8,787 സ്ഥാപനങ്ങളാണ് ജൂണ്‍ 20 വരെ അടച്ചിടണമെന്ന് റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചത്. സൗദി അറേബ്യ സാധാരണ ഗതിയിലേക്ക് മടങ്ങിവരുന്നതിന്റെ ഭാഗമായി മെയ് 25 മുതല്‍ ഘട്ടംഘട്ടമായുള്ള കര്‍ഫ്യൂ ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റിയാദില്‍ കൊറോണ രോഗവ്യാപനവും മരണസംഖ്യയും വര്‍ദ്ധിക്കുന്നതിനാലാണ് സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത എല്ലാ കച്ചവടസ്ഥാപനങ്ങളും അടച്ചിടണമെന്ന് അധികൃതര്‍ അറിയിച്ചത്.
സ്‌പോര്‍ട്‌സ്, ഹെല്‍ത്ത് ക്ലബ്ബുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ജോലിയില്‍ തിരിച്ചെത്തിയവര്‍ സഹപ്രവര്‍ത്തകരുമായി ഭക്ഷണം പങ്കിടരുതെന്ന് ആരോഗ്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. സൗദിയില്‍ മരണ സംഖ്യ വര്‍ദ്ധിക്കുകയും രോഗികള്‍ കൂടികൊണ്ടിരിക്കുകയുമാണ്. ഇതുവരെ സൗദിയില്‍ 870,963 ലാബ്‌ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്.
വൈറസിനെതിരായ അടിസ്ഥാന പ്രതിരോധ മാര്‍ഗ്ഗമായ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് തുടരുവാന്‍ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. അടച്ചിട്ട സ്ഥലത്തൊഴികെ എപ്പോഴും മാസ്‌ക് ധരിക്കുക. വൈറസിന്റെ ലക്ഷണങ്ങളായ ഉയര്‍ന്ന പനി, വരണ്ട ചുമ, ശ്വസന ബുദ്ധിമുട്ടുകള്‍ എന്നിവ അനുഭവിക്കുന്ന ആര്‍ക്കും വിലയിരുത്തലിനായി ആപഌക്കേഷന്‍ ഉപയോഗിക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. നിര്‍ദിഷ്ട വാട്ട്‌സ്ആപ്പ് വഴി മെഡിക്കല്‍ ടീമുകളുമായി ബന്ധപ്പെട്ടാല്‍ പ്രത്യേക കോളര്‍മാരുടെ സേവനവും ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlights: covid Preventive measures riyadh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..