-
മസ്കത്ത്: ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കേരളത്തിലേക്ക് മടങ്ങുന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി. കേരള സര്‍ക്കാര്‍ ആണ് ഈ നിബന്ധന വെച്ചത് എന്ന് എംബസി അറിയിച്ചു . സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രവാസി പ്രതിഷേധം ശക്തമാവുകയാണ് .
ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിബന്ധന. ഈ മാസം ഇരുപത് മുതല്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇത് ബാധകമാവുക.
കഴിഞ്ഞ ദിവസം സൗദിയിലെ ഇന്ത്യന്‍ എംബസിയും ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരുന്നു. യു എ ഇ യിലെ യാത്രക്കാര്‍ക്കും നിബന്ധന ബാധകമാണ് എന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു . കേരളത്തിന്റെ ഉത്തരവ് ചാര്‍ട്ടര്‍ വിമാനങ്ങളുടെ യാത്ര മുടങ്ങാന്‍ കാരണമാകുമെന്ന ആശങ്ക സൃഷ്ടിക്കുകയാണ് .
അവസാന നിമിഷമാണ് വിമാനയാത്രയുടെ വിവരങ്ങള്‍ യാത്രക്കാര്‍ക്കു ലഭ്യമാകുന്നത്. ചുരുങ്ങിയ സമയം കൊണ്ട് കോവിഡ് പരിശോധന നടത്താന്‍ സാഹചര്യമില്ല എന്നതാണ് ഗള്‍ഫിന്റെ അവസ്ഥ.
Content Highlights: COVID negative certificate mandatory for charted flights passengers Indian Embassy Oman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..