
കുവൈത്ത് ആരോഗ്യ മന്ത്രി ഡോ.ബാസിൽ അൽ സബാഹ് ദേശീയ അസംബ്ലിയുടെ പ്രത്യേക സെഷനിൽ സംസാരിക്കുന്നു. ഫോട്ടോ: കുനാ
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. കോവിഡ് വ്യാപനം വര്‍ധിക്കുകയാണെങ്കില്‍ രാജ്യം വീണ്ടും ലോക്ക്ഡൗണ്‍, കര്‍ഫ്യു തുടങ്ങിയ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി ദേശീയ അസംബ്ലിയുടെ പ്രത്യേക സെഷനില്‍ വ്യക്തമാക്കി.
കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് ജനങ്ങളും എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടയില്‍ 155 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കൂടാതെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും ഗണ്യമായ വര്‍ധനവുണ്ടായി.
തീവ്രപരിചരണ വിഭാഗത്തില്‍ ഫെബ്രുവരി ആദ്യം 54 പേര് ഉണ്ടായിരുന്നത് ഇപ്പോള്‍ 141 ആയി വര്‍ധിച്ചു. 6408 പേരാണ് ഫെബ്രുവരി ആദ്യം കോവിഡ് ബാധിച്ചു ചികില്‍സയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 10,873 ആയി വര്‍ദ്ധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..