കോവിഡ് ഭയവും പ്രതീക്ഷയും; സൗദി ദേശീയ വെബിനാര്‍ ശ്രദ്ധേയമായി


സിറാജ് ആലുവ

-

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററുകളുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന 'മടങ്ങുക, സ്രഷ്ടാവിലേക്ക്' ദേശീയ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ വെബിനാര്‍ ശ്രദ്ധേയമായി. 'കോവിഡ്; ഭയവും പ്രതീക്ഷയും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് സൗദി ആരോഗ്യമന്ത്രാലയത്തിലെ കോവിഡ് ചികിത്സ കേന്ദ്രം മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ അബ്ദുല്ലാ ഹാറൂണ്‍ നേതൃത്വം നല്‍കി.

നിര്‍ദേശിക്കപ്പെട്ട മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും അനാവശ്യ ഭീതി മാനസിക സംഘര്‍ഷങ്ങള്‍ക്കും അസുഖങ്ങള്‍ വിളിച്ചു വരുത്തുന്നതിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തില്‍ മികച്ച ചികിത്സ സൗകര്യങ്ങള്‍ ലഭ്യമായിരുന്ന സൗദിയില്‍ ഇത്രയും രോഗികളുടെ വര്‍ദ്ധനവുണ്ടായിട്ടും സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ പരമാവധി ചികിത്സ സംവിധാനങ്ങള്‍ അധികാരികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ വാര്‍ത്തകളും ഭീതിയുളവാക്കുന്ന വാര്‍ത്തകളും സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും പ്രചരിപ്പിക്കുന്നത് ജനങ്ങളുടെ മാനസിക ആരോഗ്യത്തെയും ആത്മവിശ്വാസത്തെയും സാരമായി ബാധിക്കുന്നുണ്ടെന്നും അത്തരം പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണമെനും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ ലോകോത്തര ചികിത്സ സംവിധാനങ്ങള്‍ ലഭിക്കുന്നതിന് പ്രവാസികളും അര്‍ഹരാണെന്നും ഇവിടെ പ്രയാസപ്പെടുന്ന മുഴുവന്‍ ആളുകള്‍ക്കും മുന്‍ഗണനാ ക്രമത്തില്‍ നാട്ടിലെത്തി ചികിത്സ നേടാനുള്ള സൗകര്യമൊരുക്കണമെന്നും വെബിനാര്‍ ആവശ്യപ്പെട്ടു. നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിമാന സര്‍വീസുകള്‍ തീര്‍ത്തും അപര്യാപ്തമാണെന്നും കൂടുതല്‍ സര്‍വീസുകള്‍ എത്രയും പെട്ടെന്ന് ഏര്‍പ്പെടുത്തി പ്രവാസികളുടെ ദുരിതത്തില്‍ അനുഭാവപൂര്‍ണമായ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ടെന്നും വെബിനാറില്‍ അധ്യക്ഷത വഹിച്ച അര്‍ഷദ് ബിന്‍ ഹംസ പറഞ്ഞു.

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സന്നദ്ധ സംഘടനകളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും വിമാന സര്‍വീസുകള്‍ അധികരിപ്പിക്കുന്നതിനു അത്തരം വിഷയങ്ങള്‍ തടസ്സമാകരുതെന്നും വെബിനറില്‍ സംസാരിച്ച അഡ്വ : ഹബീബ് റഹ്മാന്‍ പറഞ്ഞു. ഗള്‍ഫിലെ കോവിഡ് ബാധിത മരണ സംഖ്യ ആശങ്കാജനകമാണെന്നും വിലയിരുത്തി. സുഹൈബ് യാമ്പു ആമുഖ ഭാഷണവും അബ്ഹ കിംഗ് ഖാലിദ് യുനിവേര്‍സിറ്റിയിലെ ഡോക്ടര്‍ മുഹമ്മദ് ഷഹീര്‍ സമാപന പ്രഭാഷണവും നടത്തി.

Content Highlilghts: Covid fear and hope; Saudi national webinar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented