ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു


-

ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 8000 കവിഞ്ഞു. പുതുതായി 761 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59 പേര്‍ക്കു കൂടി രോഗം സുഖപ്പെട്ടു. 809 പേര്‍ക്കാണ് ഇതിനകം രോഗം ഭേദമായത്. 10 പേരാണ് ഖത്തറില്‍ കൊറോണ മൂലം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2431 പേര്‍ക്കാണ് കൊറോണ പരിശോധന നടത്തിയത്. രാജ്യത്ത് ആകെ പരിശോധന നടത്തിയവരുടെ എണ്ണം 75,888 ആയി ഉയര്‍ന്നു. 7706 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി തൊഴിലാളികളാണ് പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. നേരത്തേ രോഗം കണ്ടെത്തിയവരുമായി സമ്പര്‍ക്കത്തിലായിരുന്നവരാണ് ഇവര്‍. ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് പുറത്തുള്ള തൊഴിലാളികള്‍ക്കിടയിലും പുതിയ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. പൊതുജനാരോഗ്യമന്ത്രാലയം നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.

കുടുംബാഗങ്ങളില്‍ നിന്നു വൈറസ് ബാധയേറ്റ സ്വദേശികളും പ്രവാസികളുമാണ് ബാക്കിയുള്ളവര്‍. ജോലി സ്ഥലത്തു നിന്നും മറ്റിടങ്ങളില്‍ നിന്നും രോബാധയേറ്റ കുടുംബക്കാരുമായി സമ്പര്‍ക്കത്തിലായതാണ് ഇവര്‍ക്ക് രേഗം പകരാന്‍ കാരണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. മാസ്‌ക്ക് ധരിക്കുകയും ബന്ധുവീടുകളിലും മറ്റും സന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented