
representationl image
ദോഹ: ഖത്തറില്‍ 632 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഖത്തര്‍ ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ രോഗികളുടെ എണ്ണം 7,764 ആണ്. 10 പേരാണ് കൊറോണ മൂലം മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61 പേര്‍ക്കു കൂടി രോഗം സുഖപ്പെട്ടതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 750 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3445 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. 73457 പേരാണ് രാജ്യത്ത് ആകെ കൊറോണ പരിശോധനയ്ക്ക് വിധേയരായവര്‍. 7004 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്.
കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനായി ആരംഭിച്ച റാസ് ലഫാന്‍ ഹോസ്പിറ്റലും റുവൈസ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററും ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി ഉദ്ഘാടനം ചെയ്തു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..