representative image
മസ്‌കത്ത്: ഒമാനില്‍ ഇന്നലെ 62 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതര്‍ 546 ആയി ഉയര്‍ന്നു. ഒരു വിദേശി ഉള്‍പ്പടെ മൂന്ന് പേരാണ് ഇതുവരെ മരിച്ചത്. 109 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്, 440 രോഗികള്‍. 69 പേര്‍ രോഗമുക്തി നേടി. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് മസ്‌കത്ത് ഗവര്‍ണറേറ്റിലാണ്.
രണ്ട് തരം സാനിറ്റൈസറുകള്‍ നിരോധിച്ചു
മസ്‌കത്ത്: മതിയായ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് തരം സാനിറ്റൈസര്‍ ഉത്പന്നങ്ങള്‍ കൂടി വിപണിയില്‍ നിന്ന് പിന്‍വലിച്ച് ഉപഭോക്തൃ സംരക്ഷണ വിഭാഗം. സാനിറ്റൈസര്‍ ഉത്പന്നങ്ങള്‍ക്ക് ആവശ്യമായ സുരക്ഷയില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ വിതരണ കമ്പനികള്‍ക്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മത്രയില്‍ വ്യാപക കൊവിഡ് പരിശോധന
മസ്‌കത്ത്: മത്രയില്‍ ആരോഗ്യ മന്ത്രാലയം ഒരുക്കിയ പരിശോധനാ കേന്ദ്രങ്ങളില്‍ വ്യാപക കൊവിഡ് പരിശോധന. വിദേശത്ത് നിന്ന് പരിശോധനാ കിറ്റുകള്‍ എത്തിയതിന് പിന്നാലെയാണ് വിദേശികള്‍ക്ക് കൂടി സൗജന്യ പരിശോധനാ സൗകര്യം ഒരുക്കിയിട്ടുള്ളത്.
മസ്‌കത്തിലെ അധിക കൊവിഡ് കേസുകളും മത്രയിലായതിനാണ് വ്യാപക പരിശോധന നടത്തുന്നത്. ഇവിടെ ഒരു മരണവുമുണ്ടായിട്ടുണ്ട്. സാമൂഹിക വ്യാപനം തടയുകയാണ് ലക്ഷ്യം.
ആദ്യ ദിനങ്ങളില്‍ തന്നെ നൂറ് കണക്കിന് പേരാണ് മത്രയില്‍ പരിശോധനക്കെത്തിയത്. വിദേശികളാണ് കൂടുതലായി പരിശോധനാ കേന്ദ്രങ്ങളിലെത്തിയത്. മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്.
Content Highlights: covid 19 affects 62 more people in Oman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..