
Representational image
കുവൈത്ത് സിറ്റി: കോവിഡ് 19 ബാധിച്ച് തിങ്കളാഴ്ച കുവൈത്തില്‍ രണ്ട് പേര് കൂടി മരിച്ചു. 54 വയസ്സുള്ള ഒരു ഇന്ത്യക്കാരനും 53 വയസ്സുള്ള ഒരു കുവൈത്ത് സ്വദേശിയുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ മരണം 22 ആയി.
61 ഇന്ത്യക്കാരടക്കം 213 പേര്‍ക്ക് കൂടി തിങ്കളാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന 64 പേരില്‍ 30 പേരുടെ നില ഗുരുതരമായി തുടരുന്നു. കൂടാതെ 5 പേരെ കൂടി ഐസിയുവിലേക്കും 2 പേരെ കൊറോണ വാര്‍ഡിലേക്കും മാറ്റിയിട്ടുണ്ട്.
ഇന്നും 61 ഇന്ത്യക്കാരടക്കം 213 പേര്‍ക്കു കൂടി കൊറോണ രോഗ ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 3288 അയി. ഇവരില്‍ 1607 പേര് ഇന്ത്യക്കാരാണ്.
ക്വാറന്റൈന് നിരീക്ഷണത്തിലായിരുന്ന 206 പേര് കൂടി തിങ്കളാഴ്ച രോഗ മുക്തി നേടി. ഇതോടെ രാജ്യത്ത് 1012 പേര് രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
കോവിഡ് 19 വ്യപനം തടയുന്നതിന് അതിശക്തതമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നും എപിഡെമിക്സ് വിദഗ്ധ മെഡിക്കല്‍ സംഘം ഇന്ന് കുവൈത്തിലെത്തുമെന്ന് ചൈനയിലെ കുവൈത്ത് സ്ഥാനപതി സമീഹ് അല്‍ ഹയാത്ത് കുനയെ അറിയിച്ചു.
അതേസമയം ആശങ്ക പടര്‍ത്തി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ സഹകരണ സംഘങ്ങളില്‍ കൊറോണ ബാധ സ്ഥിരീകരിച്ചു. പത്തിലേറെ ജീവനക്കാര്‍ക്ക് കൊറോണ കണ്ടെത്തിയതോടെ ഈ സഹകരണ സംഘങ്ങള്‍ അടച്ചു അണു നശീകരണം നടത്തി.
കൂടാതെ സാല്‍മിയ പ്രദേശത്തെ ഏതാനും സ്കൂളുകളില്‍ നാടു കടത്തുന്നതിനായി പാര്‍പ്പിച്ചിരിക്കുന്ന 111 ഏഷ്യന്‍ തൊഴിലാളികളില്‍ ചിലര്‍ക്ക് കൊറോണ രോഗ ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ മെഡിക്കല്‍ സംഘം വെളിപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..