
-
റിയാദ്: സൗദി അറേബ്യയില്‍ കൊറോണ രോഗം ബാധിച്ചു കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32 രോഗികള്‍ മരിച്ചു. സൗദിയില്‍ കൊറോണ രോഗംമൂലം മരണപ്പെട്ടവരില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചക്കാലത്തെ മരണനിരക്കുകളെല്ലാം 20 നു മുകളിലാണ്.
കൊറോണ ബാധിച്ച് ഗുരുതരമായ സാഹചര്യത്തില്‍ കിടക്കുന്നവരുടെ എണ്ണം ആയിരം കവിഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഗുരുതര രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് തങ്ങളെ ആശങ്കാകുലരാക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം ഔദ്യോഗീക വക്താവ് ഡോക്ടര്‍ മുഹമ്മദ് അബ്ദുല്‍ ആലി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 1975 കൊറോണ വൈറസ് രോഗികള്‍ ഉണ്ടായതായും 806 രോഗികള്‍ സുഖം പ്രാപിച്ചു വീടുകളിലേക്ക് മടങ്ങിയതായും മന്ത്രാലയം വ്യക്തമാക്കി.
വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ രോഗികള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടത് റിയാദില്‍ 675 പേരാണ്. തൊട്ടുപുറകിലായി മക്ക 286, ജിദ്ദ 259, മദീന 124, ഹുഫൂഫ് 112, ദമ്മാം 53, ഖത്തീഫ് 49, തായിഫ് 42, തബൂക്ക് 36, ജുബൈല്‍ 31, അല്‍ഖോബാര്‍ 26 ബാക്കിയുള്ള സിറ്റികളില്‍ 25 നു താഴെയുമാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയവര്‍ ഏറ്റവും കൂടുതലുള്ളത് ജിദ്ദയില്‍ നിന്നാണ് 174 പേര്, ശേഷം മക്ക 173, മദീന 75, റിയാദ് 61, ഹുഫൂഫ് 60, ജുബൈല്‍ 38, ബാക്കിയുള്ള സിറ്റികളില്‍ 25 നു താഴെയുമാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
രാജ്യത്ത് മൊത്തം കൊറോണ വൈറസ് രോഗികളുടെ എണ്ണം 93157, രോഗ്യമുക്തി നേടിയവര്‍ 68,965 ഇതുവരെ മരണപ്പെട്ടവര്‍ 611 എന്നിങ്ങനെയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Covid 19: Saudi Death toll rises to 32, Newly 1975 patients
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..