മനാമ: ബഹ്റൈനില്‍ കോവിഡ് 19 നിയന്ത്രണവിധേയമെങ്കിലും 6 ഇന്ത്യക്കാര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇക്കാര്യം രേഖെപ്പടുത്തിയിട്ടുള്ളത്. ഇതോടെ രാജ്യത്തു കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 8 ആയി.
എല്ലാവരും പുരുഷന്മാരാണ്. രണ്ടു നേപ്പാള്‍ സ്വദേശികള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 172 ആയി. ഇതില്‍ 4 പേര് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇന്നലെ 8 വയസ്സുള്ള ഒരു ബഹ്റൈനി ബാലികയെ പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആയി കണ്ടു. ഇതോടൊപ്പം വേറെ 7 ബഹ്റൈനികള്‍ക്കും പുതുതായി കൊറോണ ബാധ സ്ഥിരീകരിച്ചു.
ഐ ക്ലിനിക്കില്‍ നിന്നാണ് ഈ ഏഴുപേരും രോഗബാധിതരായത്. ഈ ക്ലിനിക്കിലെ 51 വയസ്സായ ഒരു ജീവനക്കാരനില്‍ നിന്നാണ് വൈറസ് പകര്‍ന്നത്. തുടര്‍ന്ന് അധികൃതരുടെ നിര്‍ദേശപ്രകാരം ക്ലിനിക്ക് അടച്ചു.
Content Highlights: Covid-19, Bahrain, Indians
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..