കുവൈത്തില്‍ പ്രതിദിന രോഗബാധ ഉയരുന്നു; 962 പേര്‍ക്ക് പുതുതായി രോഗം


പ്രതീകാത്മക ചിത്രം | Photo: ANI

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും പ്രതിദിന കോവിഡ് രോഗികള്‍ ആയിരത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രണ്ടു മരണം സ്ഥിരീകരിച്ചു. 962 പേര്‍ക്ക് കൂടി പുതിയതായി രോഗം കണ്ടെത്തി. ഇതോടെ കോവിഡ് മരണം 966 ആയും രാജ്യത്ത് മൊത്തം കൊറോണ രോഗികള്‍ 1,70,998 ആയും വര്‍ദ്ധിച്ചു.

9,409 പേരുടെ പരിശോധന നടത്തി. ഇതോടെ മൊത്തം 15,99,441 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി. 445 പേര്‍ രോഗമുക്തരയത്തോടെ രാജ്യത്ത് ഇതുവരെ 1,61,538 പേര്‍ രോഗമുക്തരായി.

നിലവില്‍ 8,409 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 82 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതായും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് വാര്‍ത്താ ലേഖകരെ അറിയിച്ചു.

അതേസമയം കുവൈത്തില്‍. കോവിഡ് രോഗികള്‍ വീണ്ടും ആയിരത്തിലേക്ക് കടന്നത്തോടെ കടുത്ത ജാഗ്രതക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചു. കോവിഡ് പ്രോട്ടോകാള്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented