പ്രതീകാത്മ ചിത്രം | Photo: ഫോട്ടോ: അഖിൽ ഇ.എസ്
റിയാദ്: കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും പാലിക്കുന്നതില്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാവണമെന്നും പൊതുജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ കര്‍ഫ്യൂ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നും സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്റ്റനന്റ് കേണല്‍ തലാല്‍ അല്‍-ഷല്‍ഹൂബ് കര്‍ശനമായി മുന്നറിയിപ്പ് നല്‍കി.
വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തണമോ എന്നത് സമൂഹത്തിലെ ഓരോ അംഗങ്ങളുടെ കൈകളിലാണെന്നും സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള പ്രോട്ടോക്കോള്‍ പാലിക്കാതെ വരുമ്പോള്‍ കര്‍ഫ്യൂ അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എല്ലാ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പത്രസമ്മേളനത്തില്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
'എല്ലാ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാനുള്ള നിരന്തരമായ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടും പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്'', തലാല്‍ അല്‍-ഷല്‍ഹൂബ് പറഞ്ഞു.
കൊറോണ വൈറസ് പടരുന്നത് അധികാരികള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരമായ വിലയിരുത്തല്‍ നടത്തുന്നുണ്ടെന്നും ലഫ്റ്റനന്റ് കേണല്‍ അല്‍-ഷല്‍ഹൂബ് പറഞ്ഞു. കഴിഞ്ഞ കാലയളവില്‍ കൊറോണ വൈറസ് അണുബാധയുടെ ശതമാനം വര്‍ദ്ധിച്ചതിനു കാരണം സാമൂഹിക അകലം പാലിക്കാത്തതാണെന്ന ആരോഗ്യ മന്ത്രാലയ വക്താവിന്റെ പ്രസ്താവന അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..