കോവാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ഒമാന്‍; ഇനി ക്വാറന്റീന്‍ വേണ്ട


പ്രതീകാത്മക ചിത്രം |ഫോട്ടോ:AP

മസ്‌കറ്റ്: ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് അംഗീകാരം നല്‍കി ഒമാന്‍. കോവാക്‌സിന്‍ രണ്ട് ഡോസെടുത്ത ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഒമാന്‍ ഭരണകൂടം അറിയിച്ചു. ഒമാനിലെ ഇന്ത്യന്‍ എംബിസിയാണ് ഇക്കാര്യം അറിയിച്ചത്.

ഒമാനില്‍ എത്തുന്നതിന് ചുരുങ്ങിയത് 14 ദിവസം മുമ്പെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലമടക്കമുള്ള മറ്റു കോവിഡ് മുന്‍കരുതലുകളും നടപടികളും അതേപടി തുടരും.

ഇന്ത്യയില്‍ വിതരണംചെയ്യുന്ന ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രമാണ് ഇതുവരെ ഒമാനടക്കമുള്ള രാജ്യങ്ങള്‍ അംഗീകരിച്ചിരുന്നത്. അംഗീകാരമില്ലാതിരുന്ന കോവാക്‌സിന്‍ എടുത്ത യാത്രികര്‍ ഒമാനില്‍ ക്വാറന്റീല്‍ കഴിയേണ്ടി വന്നിരുന്നു. അംഗീകാരം ലഭിച്ചതോടെ ഇന്ത്യയില്‍ നിന്ന് കോവാക്‌സിന്‍ എടുത്ത് വരുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ കടമ്പ നീങ്ങികിട്ടും.

Content Highlights: Covaxin added to approved list of vaccines for travel to Oman

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented