-
ജിദ്ദ: മാസാന്ത വരുമാനം വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി 25 ദശലക്ഷം റിയാല്‍ തട്ടി മുങ്ങിയ സ്ത്രീയെ അറസ്റ്റ് ചെയ്യാന്‍ ജിദ്ദ ഹൈക്കോടതി ഉത്തരവിട്ടു.
ബിസിനസുകളില്‍ പങ്കാളികളാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് 400 പേരില്‍ നിന്നായി 25 ദശലക്ഷം റിയാലായിരുന്നു സ്ത്രീ തട്ടിയെടുത്തത്. ആകര്‍ഷണീയമായ സ്ഥിര വരുമാനം മാസത്തിലോ, ആഴ്ചയിലോ നല്‍കാമെന്നായിരുന്നു തട്ടിപ്പിനിരയായവരോട് അവര്‍ പറഞ്ഞിരുന്നത്.
ബിസിനസ് ആവശ്യങ്ങള്‍ക്കായി സ്വന്തം പേരില്‍ ഒരു സ്ഥാപനം ഔദ്യോഗീകമായി ഇവര്‍ തുടങ്ങിയിരുന്നു. കൂടാതെ, മറ്റൊരു സ്ഥാപനം മകളുടെ പേരിലും മൂന്നാമത്തെ സ്ഥാപനം ഒരു മകന്റെ പേരിലും തുടങ്ങിയിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ നിക്ഷേപമിറക്കുകയാണ് ബിസിനസെന്നും, നല്ല ലാഭം ലഭിക്കുമെന്നുമായിരുന്നു അവര്‍ ആളുകളോട് പറഞ്ഞിരുന്നത്.
പക്ഷെ, ആളുകളില്‍ നിന്നും ഷെയറുകളെല്ലാം ശേഖരിച്ചു ഇപ്പോള്‍ ആ സ്ത്രീ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയിരിക്കുകയാണ്. ജിദ്ദ ഹൈക്കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എങ്കിലും സ്ത്രീയെ ഇതുവരെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല
Content Highlights: court order to arrest the woman for fraud case of 25 million
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..