
-
മനാമ: ഫ്രന്റ്സ് റിഫ ഏരിയ വനിതാ വിഭാഗം ഓണ്‍ലൈന്‍ കൗണ്‍സിലിങ് ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഹബീബ ഹുസ്സൈന്‍ കൗണ്‍സിലിങ് ക്ലാസിന് നേതൃത്വം നല്കി. കോവിഡ് കാലത്ത് സ്ത്രീകളിലുണ്ടാകുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ വ്യക്തി ബന്ധങ്ങള്‍ നന്നാക്കാന്‍ വിനിയോഗിക്കണമെന്ന് ഓര്‍മിപ്പിച്ചു.
അനുകമ്പയെക്കാള്‍ ഇന്നത്തെ കാലത്ത് ആവശ്യം സമാനുഭാവമാണെന്നും മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും മനസ്സിലാക്കാനും ശ്രമിക്കണമെന്നും കൂട്ടി ചേര്‍ത്തു. ഓണ്‍ലൈന്‍ പഠനമായതോടെ കുട്ടികള്‍ക്കു മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം കൂടിയെങ്കിലും അതിലെല്ലാം രക്ഷിതാക്കള്‍ മേല്‍നോട്ടം വഹിക്കണമെന്നും ക്ലാസ്സില്‍ സൂചിപ്പിക്കുകയുണ്ടായി.
സാഹചര്യങ്ങള്‍ക്കനുസരിച്ചു മാറാന്‍ ശ്രമിക്കണമെന്നും ശുഭാപ്തി വിശ്വാസമാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നും സൈക്കോളജിസ്റ്റ് ഒര്‍മ്മപ്പെടുത്തി. ക്ലാസിനു ശേഷം സംശയ നിവാരണത്തിനു ഉത്തരം നല്‍കുകയും ചെയ്തു.
കൗസര്‍ ഫാറൂഖ് ഖുര്‍ആനില്‍ നിന്നും പരിപാടിയില്‍ സംസ്കരണ വിഭാഗം ഏരിയ കണ്‍വീനര്‍ റുഫൈദ റഫീഖ് സ്വാഗതവും, ഏരിയ സെക്രട്ടറി സൗദ പേരാമ്പ്ര ആമുഖവും, കലാ സാഹിത്യ വേദി കണ്‍വീനര്‍ സോന സക്കരിയ നന്ദിയും പറഞ്ഞു. മീഡിയ കണ്‍വീനര്‍ രെഹ്ന ആദില്‍ പരിപാടി നിയന്ത്രിച്ചു. ഏരിയ പ്രസിഡന്റ് ബുഷ്റ റഹീം, ശൂറാ അംഗം സഈദ റഫീഖ്, ഏരിയ ടീന്‍സ് മലര്‍വാടി കണ്‍വീനര്‍ ഷൈമില നൗഫല്‍, ഏരിയ സമിതി കണ്‍വീനര്‍ നസീറ ശംസുദ്ധീന്‍, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..