കോവിഡ്: ഡോക്ടർ ഉൾപ്പെടെ നാല് മലയാളികൾ ഗൾഫിൽ മരിച്ചു


-

കോഴിക്കോട്: ഒരുഡോക്ടർ ഉൾപ്പെടെ മലപ്പുറം, തൃശ്ശൂർ സ്വദേശികളായ മൂന്നുപേർ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു.

ഒരാൾ ഖത്തറിലും മരിച്ചു. ചേർത്തല വടുതല സ്വദേശി ഒമാനിലും മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് 12-ാം വാർഡ് വടുതല ചെന്നാളിൽ ഷിഹാബുദ്ദീ (ഷിബു -50) നാണ് ഒമാനിൽ മരിച്ചത്. ഞായറാഴ്ച വൈകീട്ട് അൽ ഖുവൈറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 20 വർഷമായി ഒമാനിൽ ടെക്‌സ്റ്റയിൽസ് ബിസിനസ് നടത്തിവരികയായിരുന്നു. മസ്‌ക്കറ്റിൽ ദാർസൈത്തിൽ കുടുംബവുമായി താമസിച്ച് വരികയായിരുന്നു. ആരോഗ്യനില വഷളായ ഷിഹാബുദ്ദീനെ ഞായറാഴ്ച ഉച്ചയോടെയാണ് അൽഖുവൈറിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യ :വഹീദ. രണ്ട് മക്കളുണ്ട്.

മലപ്പുറം എടപ്പാളിലെ പല്ലിക്കാട്ടിൽ വീട്ടിൽ ഡോ. മുകുന്ദൻ പല്ലിക്കാട്ടിൽ (66) റിയാദിലാണ്‌ മരിച്ചത്. മക്കരപ്പറമ്പ് വടക്കാങ്ങര വടക്കേക്കുളമ്പ് പരേതനായ പള്ളിയാലില്‍ അബ്ദുവിന്റെ മകന്‍ ശിഹാബുദ്ദീൻ (37) ജിദ്ദയില്‍ മരിച്ചു. തൃശ്ശൂർ മണലൂർ പുത്തൻകുളം പള്ളിക്കുന്നത്ത് വർഗീസാണ് (61) സൗദിയിൽ മരിച്ച മൂന്നാമത്തെയാൾ. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി നെടുമ്പാൾ വേണു (59) ആണ് ഖത്തറിൽ മരിച്ചത്.

ഹാരയിലെ സഫ മക്ക ഫാമിലി ക്ലിനിക്കിൽ ശിശുരോഗ വിദഗ്ധനായിരുന്നു ഡോ. മുകുന്ദൻ. പരേതരായ ജയന്തൻ നമ്പൂതിരിയുടെയും കെ.സി. പാറുക്കുട്ടിയുടെയും മകനാണ്.

ഭാര്യ: ഡെയ്‌സി. മക്കൾ: ടാനിയ, ഋത്വിക്. സഹോദരങ്ങൾ: കവി പി.എം. നാരായണൻ, ഇന്ദിര, സരോജിനി, പ്രഭാവതി, പി. ജയന്തകുമാർ, അനിത, ശാന്തി.

പത്തുവര്‍ഷത്തിലേറെയായി ജിദ്ദയില്‍ സെയില്‍സ്‌മാനാണ് ശിഹാബുദ്ദീന്‍. മാതാവ്: സൈനബ മേലേപ്പിടിയന്. ഭാര്യ: പരിഷംല.

മക്കള്‍: മുഹമ്മദ് ഷാമില്‍, ഷംന. സഹോദരങ്ങള്‍: സിദ്ദിഖ് ഫൈസി (റിയാദ്), സിറാജുദ്ദീന്‍, ഷബീബ്, സുലൈഖ, സുമയ്യ.

സൗദി കമ്മീസ് മുഷിയാദിൽ സോന ജൂവലറിയിലെ സെയിൽസ്‌മാനായിരുന്നു വർഗീസ്. കഴിഞ്ഞമാസം നാട്ടിൽ വരാൻ ഉദ്ദേശിച്ചിരുന്നെങ്കിലും മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടാൻ വൈകിയതിനാൽ നടന്നില്ല. ശവസംസ്കാരം സൗദിയിൽ നടക്കും. ഭാര്യ: മിനി. മക്കൾ: നോയൽ, അൽക്ക.

ദോഹയിലെ അമീരി ജെംസ് കമ്പനി ജോലിക്കാരനായിരുന്നു വേണു. ഖത്തറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 30 വർഷമായി പ്രവാസിയാണ്. ജൂൺ 30-നാണ്‌ മരിച്ചത്. ശവസംസ്കാരം തിങ്കളാഴ്ച ഖത്തറിൽ നടക്കും. ഭാര്യ: സിന്ധു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented