കൊറോണ: ഖത്തര്‍ തീരത്ത് കപ്പലില്‍ കുടുങ്ങി കണ്ണൂര്‍ സ്വദേശി


രണ്ട് മലയാളികളും 13 ഇന്ത്യക്കാരും ഉള്‍പ്പെടെ 29 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടെങ്കിലും അജയന്റെ കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണുള്ളത്.

മന്ത്രി കെ.കെ. ശൈലജ ബി.ബി.സി.യുടെ ലൈവ് അഭിമുഖപരിപാടിയിൽ സംസാരിക്കുന്നു

ദോഹ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂലം ഖത്തര്‍ തീരത്ത് കപ്പലില്‍ കുടുങ്ങി മലയാളി. കണ്ണൂര്‍ സ്വദേശിയായ അജയന്‍ പുതിയകുന്നത്താണ് കപ്പലില്‍ കുടുങ്ങിയത്. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അല്‍ തുമാമ കപ്പലിലാണ് ഇദ്ദേഹം ഇപ്പോള്‍ ഉള്ളത്. രണ്ട് മലയാളികളും 13 ഇന്ത്യക്കാരും ഉള്‍പ്പെടെ 29 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടെങ്കിലും അജയന്റെ കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണുള്ളത്.

കപ്പലില്‍ ചീഫ് എന്‍ജിനീയറായ അജയന്‍ ഒക്ടോബറില്‍ ഖത്തറില്‍ നിന്നാണു ജോലിക്ക് കയറിയത്. മൂന്നുമാസത്തെ കരാറായിരുന്നു അജയന്റേത്. കരാര്‍ കാലാവധി ജനുവരി 15ന് കഴിഞ്ഞെങ്കിലും പകരക്കാരനെ സമയത്ത് കിട്ടാത്തതിനാല്‍ കപ്പലില്‍ തന്നെ തുടരുകയായിരുന്നു. ഈ മാസം അഞ്ചാം തീയതി പകരക്കാരന്‍ വന്നെങ്കിലും കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണം കാരണം ഖത്തറില്‍ ഇറങ്ങി വിമാനത്താവളത്തിലേക്ക് പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്

എട്ടാം തിയ്യതി തനിക്ക് നാട്ടിലേക്ക് പോകാനുള്ള വിസയും ടിക്കറ്റും കമ്പനി നല്‍കിയതായിരുന്നുവെന്ന് അജയന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഖത്തറില്‍ ഇറങ്ങാന്‍ സാധിക്കില്ലെങ്കില്‍ യൂറോപ്പിലേക്കുള്ള കപ്പലിന്റെ യാത്രാമധ്യേ ഒമാനിലോ സൂയസിലോ ഇറങ്ങി നാട്ടിലേക്കു പോകാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കൊറോണ നിയന്ത്രണം കാരണം കപ്പലിന്റെ യാത്രാ തീയതി മാറ്റി. മാര്‍ച്ച് 15ന് യൂറോപ്പിലെ സീബ്രുവിലേക്ക് പോവുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍, 17ാം തീയതി ആയിട്ടും കപ്പലില്‍ ലോഡിങിന്റേതായ യാതൊരു ലക്ഷണവും കാണുന്നില്ല. എവിടേക്കാണ് ഇനി കപ്പല്‍ പോവുക എന്നതിലും വ്യക്തതയില്ല.

നിലവിലെ സാഹചര്യത്തില്‍ ഒമാനിലോ യൂറോപ്പിലോ ഇറങ്ങി നാട്ടിലേക്കു പോവാനാവില്ല. ജപ്പാന്‍, സൗത്ത് കൊറിയ, ചൈന എന്നിവിടങ്ങളിലും സമാനമായ സാഹചര്യമാണുള്ളത്. കരാര്‍ കാലാവധി കഴിഞ്ഞെങ്കിലും കപ്പില്‍നിന്ന് ഇറങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുകയാണ് അജയന്‍. നാട്ടിലേക്കു മടങ്ങാന്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള സഹായം തേടുകയാണ് അദ്ദേഹം. ബ്രിട്ടനിലെ എന്‍വൈകെ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിക്കു വേണ്ടിയാണ് അജയന്‍ ജോലി ചെയ്യുന്നത്. കമ്പനി ഖത്തര്‍ അധികൃതരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും അജയന്‍ പറയുന്നു.

Content Highlight: Coronavirus: malayali trapped in qatar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented