കൊറോണ വൈറസ്; കുവൈത്ത് ദേശീയ വിമോചന ദിനാഘോഷങ്ങള്‍ റദ്ദാക്കി


കുവൈത്തില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതിരോധ നടപടിയുടെ ഭാഗമായി ആഘോഷങ്ങളും ഘോഷയാത്രയും ഒത്തുചേരലുകളും റദ്ദാക്കാന്‍ അടിയന്തിര ക്യാബിനറ്റ് തീരുമാനിച്ചത് :

ചിത്രം : ഗൾഫ് ദേശീയ പാതയിൽ നടക്കാറുള്ള ഘോഷയാത്രയുടെ ഫയൽ ചിത്രം.

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ -വിമോചന ദിനാഘോഷങ്ങള്‍ റദ്ദാക്കി. കുവൈത്തില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാളെയും മറ്റന്നാളുമായി നടക്കാനിരുന്ന സ്വാതന്ത്ര്യ വിമോചന ദിനങ്ങളുടെ ഭാഗമായി നടക്കാറുള്ള ആഘോഷങ്ങള്‍ റദ്ദാക്കാന്‍ ക്യാബിനറ്റ് തീരുമാനിച്ചത്.

സാധാരണ ഗള്‍ഫ് ദേശീയ പാതയില്‍ നടക്കാറുള്ള പടുകൂറ്റന്‍ ഘോഷയാത്രയും ആഘോഷ പരിപാടികളും റദ്ദാക്കി. കൊറോണ വൈറസ് രോഗ ബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി ജനങ്ങള്‍ ഒത്തു ചേരുന്നത് ഒഴിവാക്കുന്നത്.

കുവൈത്ത് ദേശീയ വിമോചന ദിനാഘോഷങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വിവിധ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ നാളെ നടത്താനിരുന്ന ആഘോഷങ്ങളും താത്കാലികമായി മാറ്റി വച്ചു.

അതോടൊപ്പം രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും മാര്‍ച്ച് 5 വരെ അവധി പ്രഖ്യാപിച്ചേക്കും. ഇന്ന് ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണു ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഉയര്‍ന്നു വന്നത്. എന്നാല്‍ ദേശീയ ദിന ആഘോഷത്തിന്റെ ഭാഗമായി നിലവില്‍ മാര്‍ച്ച് ഒന്നു വരെ വിദ്യാലയങ്ങള്‍ക്ക് അവധിയാണു. ഇതിനു ശേഷം രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷമാകും ആവശ്യമെങ്കില്‍ അവധി പ്രഖ്യാപിക്കുക.

അതിനിടെ ഇറാഖില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും മറ്റു കര അതിര്‍ത്തികള്‍ വഴിയുള്ള യാത്രക്കാര്‍ക്കും കുവൈത്തില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈന , ഹോങ്കോംഗ് , ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അതേ സമയം രാജ്യത്ത് ഇന്ന് മൂന്നു പേര്‍ക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി അണിയുന്ന മുഖാവരണങ്ങള്‍ക്ക് വന്‍ വിലവര്‍ദ്ധനവ് അനുഭവപ്പെട്ടു.

നേരത്തെ 100 ഫില്‍സിനു ലഭിക്കുമായിരുന്ന സാധാരണ മുഖാവരണത്തിനു ഒരു ദിനാര്‍ വരെ വില വര്‍ദ്ധിച്ചതായാണു റിപ്പോര്‍ട്ട്. എന്നാല്‍ കൃത്രിമ വില വര്‍ദ്ധനവ് നടത്തുന്നവര്‍ക്ക് എതിരെ കര്‍ശ്ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.രോഗ പ്രതിരോധ വസ്തുക്കളുടെ കയറ്റു മതിയും മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.

Content Highlight: Coronavirus: Kuwait Cabinet cancelled National day celebrations

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented