-
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ പുതുതായി 493 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 5862 ആയി ഉയര്‍ന്നു. കൊറോണ വൈറസ് ബാധിച്ച 6 പേരുടെ മരണം കൂടി ബുധനാഴ്ച സ്ഥിരീകരിച്ചു. സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോക്ടര്‍ മുഹമ്മദ് അബ്ദുല്‍ ആലി തന്റെ പതിവ് പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇന്ന് 42 പേര് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങുകയുണ്ടായി.
5862 രോഗികളില്‍ 4852 രോഗികളാണ് ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 71 പേരുടെ നില ഗുരുതരമായി തുടരുന്നുവെന്നും മന്ത്രാലയം വക്താവ് അറിയിച്ചു. ശേഷിക്കുന്ന രോഗികളില്‍ 79 പേര് മരണപ്പെടുകയും 931 പേര് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.
സൗദിയില്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ റിയാദ്: 1186, മക്ക: 1058, മദീന: 896, ജിദ്ദ: 60, ദമ്മാം: 298, ഹുഫൂഫ്: 156, ഖതീഫ്: 129, തബൂക്ക്: 107, തായിഫ്: 47, ദഹ്റാന്‍: 41, ഖമീസ്: 41 അല്‍ഖോബാര്‍: 37, ബുറൈദ: 34 യാമ്പു: 25 കേസുകളും ബാക്കിയുള്ള സിറ്റികളില്‍ 20 നു താഴെയുമാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ സുഖം പ്രാപിച്ചു വീടുകളിലേക്ക് മടങ്ങിയത്. 402 പേരാണ് റിയാദില്‍ സുഖം പ്രാപിച്ചത്. ജിദ്ദ: 176, മക്ക: 121, ഖത്തീഫ്: 63, ദമ്മാം: 44, നജ്റാന്: 17, തായിഫ്: 16, ജിസാന്‍: 13, ബിഷ: 12, അബഹ: 11, മദീന: 11 ബാക്കിയുള്ള സിറ്റികളില്‍ പത്തില്‍ താഴെയുമാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..