പ്രതീകാത്മ ചിത്രം
റിയാദ്: ചൈനയിലെ വുഹാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ സൗദിയിലെത്തിയ പത്ത് സൗദി വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റിവാണെന്നും എന്നാല്‍ മുന്‍ കരുതലെന്ന നിലയില്‍ രണ്ടാഴ്ചക്കാലം മെഡിക്കല്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികളെ മാറ്റിതാമസിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആയിരങ്ങളെ ബാധിക്കുകയും മുന്നൂറിലധികം ആളുകള്‍ മരണപ്പെടുകയും ചെയ്ത കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാന്‍ സിറ്റിയാണ്. അവിടെ നിന്നാണ് സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം 10 സൗദി വിദ്യാര്‍ത്ഥികളെ പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിച്ചിരുന്നത്.
content highlights; corona virus test negative in 10 students who returned to saudi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..