കൊറോണ വൈറസ്‌: തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി


By പി.സി. ഹരീഷ്

1 min read
Read later
Print
Share

courtesty; AFP

കുവൈത്ത് സിറ്റി: കൊറോണ വൈറസ് സംബന്ധിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

കുവൈത്തില്‍ കൊറോണ വൈറസ് ബാധിതര്‍ അശുപത്രിയിലുണ്ടെന്ന തെറ്റായ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം കൊറോണ വൈറസ് വിരുദ്ധ നടപടിക്രമങ്ങള്‍ സംബന്ധിച്ചു ജഹ്റ ആശുപത്രിയില്‍ സംഘടിപ്പിച്ച മോക് ഡ്രില്ലിന്റെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് വ്യക്തമാക്കി.

കൊറോണ വൈറസ് സംബന്ധിച്ച വിശദീകരണം സുതാര്യമായും കൃത്യമായും ഔദ്യോഗികമായി മന്ത്രാലയം തരുന്ന വാര്‍ത്തകള്‍ വാര്‍ത്തകള്‍ മാത്രമേ പ്രസിദ്ധീകരിക്കാവുവെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തിലും മറ്റ് അതിര്‍ത്തി കവാടങ്ങളിലും ശക്തമായ നിരീക്ഷണമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഡോ. അബ്ദുള്ള വ്യക്തമാക്കുന്നു.

content highlights; corona virus, strict action against those spreading fake news

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Ibrahim Cherkala, Obituary

1 min

സാഹിത്യകാരന്‍ ഇബ്രാഹിം ചെര്‍ക്കള അന്തരിച്ചു

Jul 22, 2022


Mecca crane collapse

3 min

മക്കയിലെ ക്രെയിന്‍ അപകടം: പുനരന്വേഷണത്തിന് ഉത്തരവ്

Jul 25, 2022


kuwait

1 min

കുവൈത്തില്‍ ബിരുദമില്ലാത്ത 60 വയസ് കഴിഞ്ഞ വിദേശികളുടെ താമസവിസ കാലാവധി ആറ് മാസത്തേക്ക് നീട്ടി നല്‍കും

Aug 30, 2021

Most Commented