-
റിയാദ്: 24 മണിക്കൂറിനിടെ സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് സ്വദേശികളും മൂന്നു വിദേശികളും ഉള്‍പ്പെടുന്നു. ഇതോടെ സൗദിയില്‍ കൊറോണ കാരണം മരിച്ചവരുടെ എണ്ണം 52 ആയി ഉയര്‍ന്നു.
382 പേര്‍ക്ക് കൂടി രാജ്യത്ത് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 4033 ആയി.
മക്ക: 131, മദീന: 95, റിയാദ്: 76, ജിദ്ദ: 50, ദമ്മാം: 15, യാമ്പു: 5, മറ്റ് രണ്ട് സ്ഥലങ്ങളില്‍ മൂന്ന് വീതവും മൂന്ന് സ്ഥലങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
338 പേരാണ് പുതുതായി രോഗമുക്തിനേടിയിട്ടുള്ളത്. ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 720 ആയി. അവശേഷിക്കുന്ന 3261 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരില്‍ 67 പേരുടെ നില ഗുരുതരമാണ്.
Content Highlights: corona virus outbreak; five more deaths reported in saudi arabia
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..