
കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അൽ സബാഹ്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുന്നു. ബുധനാഴ്ച മാത്രം 32 ഇന്ത്യക്കാരടക്കം 50 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1405 അയി. ഇതില്‍ 785 പേരും ഇന്ത്യക്കാരാണ്.
1196 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതില്‍ 31 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 206 പേരെ ബുധനാഴ്ച ക്വാറന്റൈയ്നില്നിന്ന് ഒഴിവാക്കി. ഇതിനകം രണ്ട് സ്വദേശികളും ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടെ മൂന്ന് പേരാണ് കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.
കുവൈത്തില്‍ കൊറോണ വൈറസ് ബാധിക്കുന്നവരില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. വരും ദിവസങ്ങളിലും രോഗ ബാധിതര്‍ വര്‍ധിക്കുമെന്നാണ് സൂചന. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30 പേര് രോഗ മുക്തരായതായും 546 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കിയതായും ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു.
വിദേശികള്‍ തിങ്ങി പാര്‍ക്കുന്ന മേഖലകളാണ് കൊറോണ വ്യാപനത്തിന്റെ ഹോട്ട് സ്പോട്ടുകളാകുന്നത്.
അതിനാല്‍ ഈ പ്രദേശങ്ങളില്‍ കൊറോണ നിരീക്ഷണത്തിനുള്ള കൂടുതല്‍ സൗകര്യങ്ങളോടെയുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മേഖലകളില്‍ ജനങ്ങള്‍ കര്‍ശനമായും ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Content Highlights: corona virus out break in kuwait; most of the patients are indians
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..